Categories
news

കേരളാ സംസ്ഥാന മാധ്യമ അവാര്‍ഡ്: അരുണ്‍ കുമാര്‍ മികച്ച റിപ്പോര്‍ട്ടര്‍

സംസ്ഥാന സര്‍ക്കാരിന്‍റെ 2018ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസിലെ കെ .അരുണ്‍കുമാറാണ് മികച്ച റിപ്പോര്‍ട്ടര്‍. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍പ്പിഷ് തുക സൈബര്‍ തട്ടിപ്പിലൂടെ ചിലര്‍ കൈക്കലാക്കുന്ന വാര്‍ത്ത പുറത്തു കൊണ്ടുവന്നതിനാണ് അവാര്‍ഡ്.

റിപ്പോര്‍ട്ടിംഗിന് ഏഷ്യാനെറ്റ് ന്യൂസിലെ ജോഷി കുര്യനും സ്പെഷ്യല്‍ ജൂറി പുരസ്‌കാരമുണ്ട്. ആള്‍ക്കൂട്ടാക്രമണ കേസുകളെയും അതിലെ ഇരകളുടെ ഇന്നത്തെ ജീവിതാവസ്ഥയെയും പിന്തുടര്‍ന്ന് ചെയ്ത വാര്‍ത്തയാണ് ജോഷി കുര്യനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. മികച്ച ടി. വി അഭിമുഖത്തിനുള്ള പുരസ്‌കാരം ജിമ്മി ജെയിംസിന് ലഭിച്ചു. ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുമായി നടത്തിയ അഭിമുഖത്തിനാണ് ജിമ്മി ജെയിംസിന് അവാര്‍ഡ്.

ഏഷ്യാനെറ്റ് ന്യൂസിലെ ക്യാമറാമാന്‍ വിജേഷ് ജി. കെ. പിയ്ക്കാണ് ടിവി ന്യൂസ് ക്യാമറയ്ക്കുള്ള അവാര്‍ഡ്. കെഎസ്ആര്‍ടിസി ജീവനക്കാരനായ ഗോവിന്ദന്‍റെ ജീവിതം ചിത്രീകരിച്ചതിനാണ് അവാര്‍ഡ്. ഏഷ്യാനെറ്റ് ന്യൂസിന് നാല് അവാര്‍ഡുകളാണ് ലഭിച്ചത്. ബൈജു ചന്ദ്രന്‍, എസ്. ആര്‍. സഞ്ജീവ്, നീന പ്രസാദ് എന്നിവരടങ്ങിയ ജൂറിയാണ് ദൃശ്യമാധ്യമ അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. പുരസ്‌കാരങ്ങള്‍ ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest