Categories
news

എഴുത്തച്ഛന്‍ പുരസ്‌ക്കാരം സി.രാധാകൃഷ്ണന്.

കൊച്ചി: മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌ക്കാരത്തിനു പ്രശസ്ത സഹിത്യകാരനായ സി. രാധാകൃഷ്ണന്‍ അര്‍ഹനായി. ഒന്നര ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌ക്കാരം ജനുവരിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. bl15radhakrishnan__2584494g
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍, ചലച്ചിത്രകാരന്‍, ശാസ്ത്ര എഴുത്തുകാരന്‍, പരിഭാഷകന്‍ തുടങ്ങിയ നിലകളില്‍ പ്രസിദ്ധനാണ് അദ്ദേഹം. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുള്ള സി. രാധാകൃഷ്ണന്‍ ഒട്ടേറെ പ്രമുഖ കൃതികളുടെ രചയിതാവണ്. 06kimp_radhakrishn_2234140f
മലപ്പുറം പൊന്നാനി ചമ്രവട്ടം സ്വദേശിയാണ് ബഹുമുഖ പ്രതിഭയായ രാധാകൃഷ്ണന്‍.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest