കാസറഗോഡ് മൗലവി ട്രാവൽസിൻ്റെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു; സിംസാറുൽ ഹഖ് ഹുദവി ഉദ്‌ഘാടനം ചെയ്തു

You are currently viewing കാസറഗോഡ് മൗലവി ട്രാവൽസിൻ്റെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു; സിംസാറുൽ ഹഖ് ഹുദവി ഉദ്‌ഘാടനം ചെയ്തു

കാസർഗോഡ്: ജില്ലയിലെ മുൻനിര ട്രാവൽസ് കമ്പനിയായ മൗലവി ട്രാവൽസിൻ്റെ നവീകരിച്ച പുതിയ ഓഫീസ് പ്രമുഖ ഇസ്ലാമിക മതപ്രഭാഷകനും ജിദ്ദ ഹിറ ഇന്റർനാഷണൽ സ്കൂൾ അക്കാദമി ഡയറക്ടറുമായ സിംസാറുൽ ഹഖ് ഹുദവി ഉദ്ഘാടനം ചെയ്തു. അമ്പത് വർഷമായി നിരവധിയാളുകൾക്ക് സുതാര്യവും സുരക്ഷിതവുമായ യാത്രകൾ സംഘടിപ്പിക്കാൻ സാധിച്ച മൗലവി ട്രാവൽസിന് ഇനിയും മികച്ച രീതിയിൽ മുന്നേറാൻ സാധിക്കട്ടെയെന്ന് സിംസാറുൽ ഹഖ് ഹുദവി പറഞ്ഞു. കാസറഗോഡ് തായലങ്ങാടി റെയിൽവേ സ്റ്റേഷൻ റോഡിൽ സ്ഥിചെയ്യുന്ന സ്ഥാപനം സേവന രംഗത്ത് 50 വർഷം പിന്നിട്ടിരിക്കുകയാണ്. എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം അഷ്‌റഫ്, മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം തുടങ്ങിയവർ ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ, മുൻ മന്ത്രി സി.ടി അഹമ്മദലി, ജിദ്ദ ഹാദാബ ഗ്രൂപ്പ് ചെയർമാൻ ഇസ്സുദ്ധീൻ മുഹമ്മദ്‌,

കെ.ടി.എ പ്രസിഡണ്ട് മനാഫ് നുള്ളിപ്പാടി, തായലങ്ങാടി മഹല്ല് ഖത്തീബ് അബൂബക്കർ സിദ്ധീഖ് ഫൈസി, മാലിക് ദീനാർ ഖത്തീബ് അബ്ദുൽ മജീദ് ബാഖവി, ടൗൺ മുബാറക് മസ്ജിദ് ഖത്തീബ് അബ്ദു റസാഖ് അബ്രാറി, കാസർഗോഡ് സംയുക്ത ജമാഅത്ത് സെക്രട്ടറി എ. അബ്ദു റഹ്മാൻ, കവാഫിൽ ഉംറ സർവീസ് സൗദി മാനേജർ ഷഹീബ്, ഹിജാസ് ട്രാൻസ്‌പോർട് സൗദി കഫിലത്ത് റൈഹാൻ, മുൻ നഗരസഭ വൈസ് ചെയർമാൻ എൽ.എ മഹമൂദ് ഹാജി, സൗദി എയർലൈൻ മാനേജർ ഹസ്സൻ, കാസർഗോഡ് ട്രാഫിക് എസ്.ഐ സുധാകരൻ, വ്യവസായി എം.പി ഷാഫി ഹാജി, മൗലവി ഗ്രൂപ്പ് ഡയറക്ടർമാരായ അൻവർ എൻ.കെ, അബ്ദുൽ സമദ് എൻ.കെ, ഷിഹാബുദീൻ എൻ.കെ, നൂറുൽ ഹസ്സൻ എൻ.എസ്, മൗലവി ഉംറ ഗ്രൂപ്പ് അമീർമാരായ അബ്ദുൽ റഹ്മാൻ ലായി ചെമ്മനാട്, ബഷീർ ദാരിമി തളങ്കര, മുഹമ്മദ് ബി.കെ തുടങ്ങിയവർ സംബന്ധിച്ചു. തായലങ്ങാടിയിൽ വെച്ച് നടന്ന പരിപാടിയിൽ മൗലവി ഗ്രൂപ്പ് ഡയറക്ടർ അമാനുല്ലാഹ് എൻ.കെ. അധ്യക്ഷത വഹിച്ചു. മൗലവി ഗ്രൂപ്പ് ഡയറക്ടർമാരായ മുഹമ്മദ് അബ്ദുള്ള സ്വാഗതവും മുഹമ്മദ് മുക്താർ എൻ.എസ് നന്ദിയും പറഞ്ഞു.

0Shares