Trending News





തിരുവനന്തപുരം: കേരള- ബീഹാർ ഗവർണർമാർക്ക് പരസ്പരം സ്ഥലംമാറ്റം. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിലേക്കും ബീഹാർ ഗവർണർ രാജേന്ദ്ര അർലേക്കർ കേരളത്തിലും ചുമതലയേൽക്കും. ജനുവരി രണ്ടിനാണ് ചുമതലയേൽക്കുക. ആർ.എസ്.എസിൽ നിന്ന് ബി.ജെ.പിയിലെത്തി ഗോവയിൽ പരിസ്ഥിതി മന്ത്രിയും സ്പീക്കറും ആയ ശേഷമാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഗവർണറായത്. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ അർലേക്കറായിരുന്നു ഗവർണ്ണർ. ഹിമാചലിൽ സ്കൂളുകളും കോളേജുകളും തൊഴിലാളികളുടെ താമസസ്ഥലവും ഒക്കെ നിരന്തരം സന്ദർശിച്ച് കാര്യമായ ഇടപെടൽ നടത്തയിരുന്നു. രാജ്ഭവന് പുറത്തേക്കിറങ്ങി പ്രവർത്തിച്ച ഗവർണറായിരുന്നു അർലേക്കർ. സന്ദർശനങ്ങൾക്കായി രാജ്ഭവൻ്റെ വാതിലുകൾ നിരന്തരം തുറന്നു കൊടുത്ത ഗവർണറുമായിരുന്നു. ഒരു വർഷമായി ബീഹാർ ഗവർണറായി പ്രവർത്തിക്കുന്ന അദ്ദേഹം സർക്കാരുമായി ഇടയ്ക്കിടെ തെറ്റിയിട്ടുണ്ട്. നിതീഷ് ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമായിരുന്നപ്പോൾ സർവ്വകലാശാല വൈസ് ചാൻസലർമാരുടെ നിയന്ത്രണത്തെ ചൊല്ലിയാണ് സംസ്ഥാനവുമായി തെറ്റിയത്. മുഖ്യമന്ത്രി കൂടി പങ്കെടുത്ത ചടങ്ങിൽ സർക്കാരിനെതിരെ അർലേക്കർ ആഞ്ഞടിച്ച സംഭവവും ഉണ്ടായിരുന്നു. പിന്നീട് നിതീഷ് കുമാർ, ഗവർണറെ കണ്ട് വിഷയം പരിഹരിച്ചു. കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാനും സ്വീകരിച്ച അതെ നിലപാടാണ് അദ്ദേഹം ബീഹാറിലും സ്വീകരിച്ചു പോന്നത്. തെരഞ്ഞെടുപ്പിന് ഒരു കൊല്ലം മാത്രം ബാക്കിയിരിക്കെ പുതിയ ഗവർണ്ണറും കേരളം സർക്കാരും എങ്ങനെ ഒത്തുപോകും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
Also Read

Sorry, there was a YouTube error.