ചെമ്പരിക്കയുടെ തീരത്ത് സ്നേഹത്തിൻ്റെ ഉപ്പും മുളകും; കുട്ടിപ്പടയുടെ അതിഥിയായി കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ്; കൂടുതൽ അറിയാം..

  • Post category:local news / news
  • Reading time:1 min read
You are currently viewing ചെമ്പരിക്കയുടെ തീരത്ത് സ്നേഹത്തിൻ്റെ ഉപ്പും മുളകും; കുട്ടിപ്പടയുടെ അതിഥിയായി കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ്; കൂടുതൽ അറിയാം..

കാസറഗോഡ്: ചെമനാട് ഗ്രാമ പഞ്ചായത്തിലെ ചെമ്പരിക്ക ബീച്ച് ടൂറിസം പദ്ധതിയുടെ ഭാഗമായി സന്ദർശനം നടത്തി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ്. ബീച്ചിൽ എത്തിയതോടെ കുട്ടികൾ നടത്തുന്ന കൊച്ചു തട്ടുകടയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി കളക്ടർ. തങ്ങളുടെ കൊച്ചു കടകളിൽ അതിഥിയായെത്തിയ കളക്ടറെ കുട്ടികൾ നിറപുഞ്ചിരിയോടെ സ്വീകരിച്ചു. ബീച്ചിൽ ഉപ്പിലിട്ട വിഭവങ്ങൾ വിൽക്കുന്ന കുട്ടികളെ കണ്ടാണ് കളക്ടർ വാഹനം നിർത്താൻ ആവശ്യപ്പെട്ടത്. പിന്നീട് കുട്ടികളുടെ അരികിലെത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.

കുട്ടികൾ സ്നേഹത്തോടെ നൽകിയ ഉപ്പിലിട്ട വിഭവങ്ങൾ അദ്ദേഹം വാങ്ങി കഴിക്കുകയും അവരുടെ അധ്വാനത്തെ അഭിനന്ദിക്കുകയും ചെയ്തു. പഠനത്തിനൊപ്പം കുഞ്ഞു സംരംഭങ്ങളിലൂടെ സ്വയംപര്യാപ്തരാകാൻ ശ്രമിക്കുന്ന കുട്ടികൾക്ക് കളക്ടറുടെ ഈ ലളിതമായ ഇടപെടൽ വലിയ ആവേശമായി. വിഭവങ്ങൾ വാങ്ങിയ അദ്ദേഹം കുട്ടികൾക്ക് മികച്ച പ്രോത്സാഹനം നൽകിയാണ് മടങ്ങിയത്.

0Shares