
വാഷിംങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ രണ്ടാഴ്ച്ചത്തേക്ക് കൂടി വെടിനിർത്തൽ നീട്ടിയതായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അതേസമയം ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേനയുടെ ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു. വെടിനിർത്തൽ നീട്ടണമെന്ന് പാകിസ്താൻ അഭ്യർഥിച്ചതായി ട്രംപ് അഭിപ്രായപ്പെട്ടു. പാക് പ്രധാന മന്ത്രി ഷഹബാസ് ഷെരീഫും സൈനിക മേധാവി അസിം മൂനീറും വെടിനിർത്തൽ നീട്ടണമെന്ന് പറഞ്ഞിരുന്നു. സാമാധന ചർച്ചയ്ക്കായി മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്നാണ് പാകിസ്താൻ അറിയിച്ചത്. എന്നും ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയാണ് ട്രംപ് അറിയിച്ചത്.
അതേസമയം അമേരിക്ക ഉപരോധം നീക്കിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇറാന്‍ വ്യക്തമാക്കി. പുതിയ ചര്‍ച്ചയ്ക്ക് മുമ്പ് അമേരിക്ക വെടിനിര്‍ത്തല്‍ ലംഘനം അവസാനിപ്പിക്കണമെന്നും ഇറാന്‍ അംബാസഡര്‍ ആമിര്‍ സയ്യിദ് ഇരവാണി പറഞ്ഞു. ഉപരോധം നീക്കിയാല്‍ ഇസ്‌ലാമാബാദിലെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഏത് സാഹചര്യം നേരിടാനും ഇറാന്‍ തയ്യാറാണ്. സൈനിക ആക്രമണത്തിൻ്റെ തുടക്കക്കാര്‍ ഞങ്ങളല്ല. ഒരു രാഷ്ട്രീയ പരിഹാരത്തിന് അവര്‍ നോക്കുകയാണെങ്കില്‍ ഞങ്ങള്‍ തയ്യാറാണ്. യുദ്ധമാണ് അവര്‍ നോക്കുന്നതെങ്കില്‍ ഇറാന്‍ അതിനും തയ്യാര്‍’, ആമിര്‍ സയ്യിദ് ഇരവാണി പറഞ്ഞു. അമേരിക്ക പിടിച്ചെടുത്ത ടൗസ്‌ക കപ്പല്‍ വിട്ടയക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.
