Categories
നമ്മുടെ നാടിൻ്റെ കുതിപ്പിൻ്റെ പരിച്ഛേദമാണ് ബേക്കൽ ബീച്ച് ഫെസ്റ്റിലെ ജന പങ്കാളിത്തം: അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു
അഖിലേന്ത്യാ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഫെസ്റ്റിവലായി ഈ ഫെസ്റ്റ് മാറിയതിൽ ഇവിടുത്തെ ജനങ്ങളുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.
Trending News
വാഹന അപകടത്തിൽ മരിച്ചത് മുൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനും ഭാര്യയും; സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം കല്യാണം കൂടാനുള്ള യാത്രയിൽ, ദുഃഖാർദ്രരായി കുടുംബം
നാലാം നിലയിൽ നിന്ന് വീണ് രക്ഷപ്പെട്ട കുഞ്ഞിൻ്റെ ഐ.ടി കമ്പനി ജീവനക്കാരി അമ്മ ജീവനൊടുക്കി; കുറ്റപ്പെടുത്തലും, സൈബർ ആക്രമണവും കാരണമെന്ന് പോലീസ്
ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിൻ്റെ വധശിക്ഷ ശരിവെച്ചു, പെരുമ്പാവൂരിൽ നിയമ വിദ്യാര്‍ത്ഥിനിയാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടത്
കാസർകോട്: നമ്മുടെ നാടിൻ്റെ കുതിപ്പിൻ്റെ പരിച്ഛേദമാണ് ഈ ബീച്ച് ഫെസ്റ്റിലെ ജന പങ്കാളിത്തം കൊണ്ട് കാണാൻ സാധിക്കുന്നതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു .ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Also Read
നാട് മാറുന്നതിൻ്റെ നേർക്കാഴ്ചയാണ് ടൂറിസം രംഗത്ത് വന്ന വളർച്ച . ടൂറിസം ഇന്ന് ജനങ്ങൾ നെഞ്ചിലേറ്റിയ കാര്യമാണ്. ടൂറിസം മേഖല ശക്തമായ സാമ്പത്തിക അടിത്തറ നൽകുമെന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടായി. ബേക്കലിൻ്റെ വളർച്ചയുടെ കാരണം ഈ തിരിച്ചറിവാണ്. ഈ വളർച്ചയെ മുന്നോട്ട് കൊണ്ടുപോകാൻ ഈ ബീച്ച് ഫെസ്റ്റിവൽ സഹായകമാകും.
കോവിഡിനു ശേഷം ലോകം തിരിച്ചു പിടിക്കുന്ന ഈ സാഹചര്യത്തിൽ അതിന് സംഗമ വേദിയാകുവാൻ ബേക്കലിൻ്റെ ഭംഗിയുള്ള തീരം മാറിയതിൽ നമുക്ക് അഭിമാനിക്കാം. അഖിലേന്ത്യാ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഫെസ്റ്റിവലായി ഈ ഫെസ്റ്റ് മാറിയതിൽ ഇവിടുത്തെ ജനങ്ങളുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.
പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷൻ അധ്യക്ഷനായി.മാധ്യമ പ്രവർത്തകൻ ഡോ. അരുൺകുമാർ മുഖ്യ പ്രഭാഷണം നടത്തി.സി.എച്ച് കുഞ്ഞമ്പു എം എൽ എ ,വിനോദ സഞ്ചാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ് , ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന, സിനിമാ താരം സണ്ണി വെയിൻ, മുൻ എം എൽ എ കെ.വി. കുഞ്ഞിരാമൻ എന്നിവർ മുഖ്യാതിഥികളായി. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി സ്വാഗതവും ഗതാഗത കമ്മിറ്റി ചെയർമാൻ മൗവ്വൽ കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു.
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre