Categories
Kerala news

‘ഒരു കമ്യൂണിസ്റ്റിൻ്റെ കൈയില്‍ രണ്ടു തോക്കുകള്‍ ഉണ്ടായിരിക്കണം’; പി.ജയരാജനെ അനുകൂലിച്ച് കണ്ണൂരില്‍ ബോര്‍ഡ്, ഇപിക്ക് എതിരെ ഇഡി അന്വേഷണം വരുമോ?

ഇ.ഡി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്തെത്തി

കണ്ണൂര്‍: പി.ജയരാജനെ പിന്തുണച്ചു കൊണ്ട് കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്. അഴീക്കോട് സൗത്ത് കാപ്പിലപീടികയിലെ വഴിയോരത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. പി.ജയരാജന്‍ കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവും ഫ്‌ളക്‌സില്‍ ഉണ്ട്. ‘ഒരു കമ്യൂണിസ്റ്റിൻ്റെ കൈയില്‍ രണ്ടു തോക്കുകള്‍ ഉണ്ടായിരിക്കണം, ഒന്ന് വര്‍ഗ ശത്രുവിന് നേരേയും രണ്ടു സ്വന്തം നേതൃത്വത്തിന് നേരേയും’ എന്ന് ബോർഡിൽ കുറിച്ചിട്ടുണ്ട്. ബോര്‍ഡിൻ്റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ആരാണ് സ്ഥാപിച്ചതെന്ന് വ്യക്തമായിട്ടില്ല.

എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി ജയരാജനെ ലക്ഷ്യമിട്ട് സംസ്ഥാന സമിതി യോഗത്തില്‍ പി.ജയരാജന്‍ വിമര്‍ശനം ഉയര്‍ത്തിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ജയരാജൻ്റെ ക്വട്ടേഷന്‍ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പല സ്ഥലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതി നല്‍കി. പി.ജയരാജനെ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയപ്പോഴും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോഴും ജില്ലയില്‍ അദ്ദേഹത്തെ അനുകൂലിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു.

ഇ.പിക്ക് എതിരെ ഇഡി അന്വേഷണം? ഇ.പിയുമായി ഇടഞ്ഞ റിസോർട്ട് മുൻ എം.ഡി രേഖകൾ പി.ജയരാജന് കൈമാറിയെന്ന് സൂചനകൾ

കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയിലെ മുൻനിര നേതാവായ ഇ.പി ജയരാജനെതിരെയുള്ള ആരോപണത്തിൻ്റെ മറവിൽ സി.പി.എമ്മിനെതിരെ ബി.ജെ.പി പടയൊരുക്കം നടത്തുവാൻ ഒരുങ്ങുന്നതായി സൂചനകൾ. ​

പി.​ജ​യ​രാ​ജൻ്റെ​ ​ആ​യു​ർ​വേ​ദ​ ​റി​സോ​ർ​ട്ട് ​സാ​മ്പ​ത്തി​ക​ ​അ​ഴി​മ​തി​യാ​രോ​പ​ണ​വും​ ​പി.ജെ​ക്കെ​തി​രെ​ ​ഇ.പി​ അ​നു​കൂ​ലി​ക​ളു​‌​ടെ​ ​കൂ​ട്ട​പ്പ​രാ​തി​യും സി.പി.എമ്മിനെ പ്രതിസന്ധിയിൽ കൊണ്ടെത്തിച്ചിരിക്കുകയാണ്. സർക്കാരിനും സി.പി.എമ്മിനുമെതിരെ ​യു.ഡി.എഫ് രാഷ്ട്രീയാക്രമണം കടുപ്പിച്ചതോടെ നിർണ്ണായക നീക്കവുമായി ബി.ജെ.പിയും രംഗത്തെത്തിയിരിക്കുകയാണ്. സ്വർണക്കടത്ത് കേസിലേതുപോലെ സി.പി.എമ്മിനെ വെട്ടിലാക്കാനാണ് ബി.ജെ.പി നീക്കം. അതിൻ്റെ ഭാഗമായാണ് സംഭവത്തിൽ ഇ.ഡി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്തെത്തിയത്. സംഭവത്തിൽ ഇ.ഡി അന്വേഷണം വന്നാൽ പാർട്ടിയെ സംബന്ധിച്ച് അതു വലിയൊരു തിരിച്ചടി ആയിരിക്കുമെന്നുള്ള കാര്യവും ഉറപ്പാണ്.

തുടർഭരണത്തിൻ്റെ ആലസ്യത്തിനിടയ്ക്ക് ഒന്നിനുപിറകേ ഒന്നായി ആരോപണങ്ങൾ സി.പി.എമ്മിനെ വേട്ടയാടുകയാണ്. മുൻ ആരോപണങ്ങൾ പാർട്ടിയെ ലക്ഷ്യം വച്ച്, പാർട്ടിക്ക് പുറത്തുള്ളവർ ഉന്നയിച്ചതാണെന്ന് പ്രവർത്തകരെ ബോധ്യപ്പെടുത്താമായിരുന്നു. എന്നാൽ ഇത്തവണ ആരോപണം ഉന്നയിച്ചിരിക്കുന്നത് പാർട്ടിക്കുള്ളിൽ നിന്നു തന്നെയാണ്. തെ​റ്റു​തി​രു​ത്ത​ൽ​ ​രേ​ഖ​യി​ലൂ​ടെ​ ​ പാ​ർ​ട്ടി​യെ​ ​പ​രി​ശു​ദ്ധ​മാ​ക്കാ​മെ​ന്ന് ​സ്വ​പ്നം​ ​ക​ണ്ടിരുന്ന ​സി.പി.എമ്മിന് കനത്ത തിരിച്ചടികയാണ് ഈ ആരോപണത്തിലൂടെ ഉണ്ടായിരിക്കുന്നത്. വി.എസിൻ്റെ പ്രതാപ കാലത്തിന് പിറകേ ​വി​ഭാ​ഗീ​യ​ത​​യി​ൽ​ ​പാ​ർ​ട്ടി​ ​വീ​ണ്ടും​ ​വീ​ഴു​മെ​ന്ന​ ​ആ​ശ​ങ്ക​ലി​ൽ എ​ത്തി​ച്ചിരിക്കുകയാണ് ആരോപണങ്ങൾ.

ഇ.പി ജയരാജന് എതിരെ ആരോപണവുമായി രംഗത്തെത്തിയ പി.ജയരാജന് എതിരെ പാർട്ടിക്കുള്ളിൽ നിന്നുതന്നെ വലിയ ആക്രമണമാണ് നടക്കുന്നത്. പി.ജയരാജനെതിരെ ക്വട്ടേഷൻ ബന്ധങ്ങളും വടകര പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഫണ്ട് തിരിമറിയും പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഉയർന്നു കഴിഞ്ഞു. പി.ജയരാജന് എതിരെ നിരവധി പരാതികളാണ് നേതൃത്വത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇ.പിക്ക് എതിരെയുള്ള പരാതികൾ അന്വേഷിക്കേണ്ടി വന്നാൽ പാർട്ടിക്ക് പി.ജയരാജന് എതിരെയും അന്വേഷണം നടത്തേണ്ടി വരുമെന്നുള്ളതും ഉറപ്പാണ്. ഇ.പി ജയരാജൻ കേന്ദ്രകമ്മിറ്റിയംഗം ആണെങ്കിലും കേരളത്തിലെ പാർട്ടി ഘടകത്തിൻ്റെ നേതൃത്വണത്തിൽ ത്തന്നെ അന്വേഷണം നടത്തുകയാവും ചെയ്യുക. ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിന് കേന്ദ്ര കമ്മിറ്റിയുടെ അനുവാദമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം ഇ.പി രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തി. സംസ്ഥാന സമിതിയിൽ നേതൃത്വമറിഞ്ഞാണ് ആസൂത്രിത ഗൂഢനീക്കമാണുണ്ടായതെന്ന് സംശയിക്കുന്ന ഇ.പി, വെള്ളിയാഴ്‌ചത്തെ സെക്രട്ടേറിയറ്റ് യോഗത്തിലെത്തി കാര്യങ്ങൾ വിശദീകരിച്ചേക്കുമെന്നാണ് സൂചനകൾ. മുമ്പ് ഇത്തരം ആരോപണങ്ങൾ ഉയർന്നിരുന്നുവെന്നും അത് തള്ളിയെന്നും ഇ.പി വാദിച്ചേക്കും. അതേസമയം എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിയുമെന്ന് അദ്ദേഹം സൂചന നൽകിയെങ്കിലും അതിന് തയ്യാറാവില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം പി.ജയരാജൻ കണ്ണൂരിൽ മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ടതും സംശയത്തോടെയാണ് ഇ.പി വീക്ഷിക്കുന്നതെന്നാണ് സൂചനകൾ. പാറപ്രം സമ്മേളന വാർഷികമുൾപ്പെടെ കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത പാർട്ടി പരിപാടികളിലൊന്നും ഇ.പി പങ്കെടുത്തില്ലെന്നുള്ളതും പാർട്ടിയുമായുള്ള ഇ.പിയുടെ തെറ്റലിൻ്റെ സൂചനകളാണെന്നും പറയപ്പെടുന്നു.

അതേസമയം സംസ്ഥാനകമ്മിറ്റി യോഗത്തിൽ ആരോപണം എഴുതി നൽകാമെന്ന് പി.ജയരാജൻ അറിയിച്ചിരുന്നെങ്കിലും ഇതുവരെ അങ്ങനെ ചെയ്തിട്ടില്ലെന്നാണ് സൂചനകൾ. സംസ്ഥാനകമ്മിറ്റി യോഗത്തിലുയർത്തിയ ആരോപണമായതിനാൽ പാർട്ടിക്ക് അല്ലാതെയും അന്വേഷിക്കാമെന്നുള്ളതാണ് വസ്തുത. വി.എസും പിണറായിയും പോരടിച്ച കാലത്ത് പല വിഷയങ്ങളിലെയും നിലപാടുകളായിരുന്നു ഏറ്റുമുട്ടലിന് കാരണമായി ജനങ്ങളുടെ മുന്നിൽ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ ഇപ്പോൾ അത് സാമ്പത്തിക തട്ടിപ്പുകളിലേക്കുവരെ കടന്നു കഴിഞ്ഞതായാണ് ആരോപണം ഉയരുന്നത്. കണ്ണൂരിലെ സി.പി.എം നേതാക്കൾക്കിടയിൽ നാളുകളായി പുകയുന്ന മൂപ്പിളമ തർക്കത്തിൻ്റെ ഭാഗമാണ് ഈ ആരോപണങ്ങളെന്നും പ്രവർത്തകർ കരുതുന്നു.

നിർണ്ണായകമായ നീക്കങ്ങളിലൂടെയാണ് ഇ.പിക്ക് എതിരെ പി.ജയരാജൻ പോരിനിറങ്ങിയത്. റിസോർട്ട് മുൻ എം.ഡിയായിരുന്ന വ്യവസായി ഇ.പിയുമായി ഇടഞ്ഞതിനെ തുടർന്ന് ആരോപണത്തിന് അടിസ്ഥാനമായ രേഖകൾ പി.ജയരാജന് കൈമാറിയെന്നാണ് സൂചനകൾ. സംസ്ഥാന കമ്മിറ്റി യോഗത്തിന് രണ്ടുദിവസം മുമ്പ് ഇ.പിയുടെ വസതിയിലെത്തി സൗഹൃദഭാഷണം നടത്തിയ വ്യക്തിയാണ് പി.ജയരാജൻ. അതുകൊണ്ടുതന്നെ പി.ജയരാജൻ സംസ്ഥാന കമ്മിറ്റിക്കകത്ത് ഇത്തരമൊരു ആരോപണമുയർത്തിയത് ഇ.പി ജയരാജനെ ഞെട്ടിപ്പിച്ചിരുന്നു. അതേസമയം ആരോപണ വിവാദം മുറുകിയതിന് പിന്നാലെയും ഇരുവരും ഫോണിൽ സംസാരിച്ചിരുന്നുവെന്നും സൂചനകളുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest