Categories
ആടിയും പാടിയും, കഥ പറഞ്ഞും അവർ ഒത്തുകൂടി; തങ്ങളുടെ ഇന്നലകളെ അയവിറക്കിയ നിമിഷം; വയോജന സംഗമം സംഘടിപ്പിച്ചു
Trending News





കാസർകോട്: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് & ജി ആർ സി റിലേഷൻഷിപ്പ് കേരളയുടെ സഹകരണത്തോടെ വയോജനസംഗമവും മാനസികോല്ലാസ പരിപാടിയും സംഘടിപ്പിച്ചു. കവ്വായി കായലിന് ഓള പരപ്പിൽ ആടിയും പാടിയും, കഥ പറഞ്ഞും അവർ തങ്ങളുടെ ഇന്നലകളെ അയവിറക്കിയാണ് വയോജന ദിനത്തിൽ ഒരുമിച്ചത്. ജീവിതത്തിൻ്റെ സായാഹ്നത്തിൽ വീടിൻ്റെ നാല് ചുവരുകളിൽ മാത്രം ഒതുങ്ങി കഴിഞ്ഞ അമ്പതോളം പേരാണ് സംഗമത്തിൽ ഒത്തുകൂടിയത്. എല്ലാം മറന്ന് മലബാറിലെ ഏറ്റവും വലിയ കായലായ കവ്വായി കായലിൻ്റെ ഓളപരപ്പിൽ മാനസീക ഉല്ലാസത്തിനായി ഒത്തു ചേർന്നു. പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ എം.മാലതി അധ്യക്ഷത വഹിച്ചു. ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ഫായിസ് ബീരിച്ചേരി, രാധ കെ.വി, സി.ഡി.എസ് കൺവീനർമാരായ റഹ്മത്ത്, ഹാജിറാബി, പ്രേമലത, ശ്രീജ എന്നിവർ ആശംസകൾ അറിയിച്ചു. മാനസിക ഉല്ലാസ പരിപാടി ജിത്തു കൊടക്കാട് നയിച്ചു. പരിപാടിയിൽ വയോജനങ്ങൾ, സി.ഡി.എസ് മെമ്പർമാർ, അക്കൗണ്ടൻ്റ് സ്വപ്ന, സപ്പോർട്ടിങ് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഖൈറുന്നീസ സ്വാഗതവും, ജി.ആർ.സി കമ്മ്യൂണിറ്റി കൗൺസിലർ രജിത സി നന്ദിയും പറഞ്ഞു.
Also Read

Sorry, there was a YouTube error.