
ദില്ലി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ഭേദഗതി ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വനിതാ സംവരണ ബിൽ ഭേദഗതി പരാജയപ്പെട്ടത്. ബില് പരാജയപ്പെട്ടത് കേന്ദ്രത്തിന് കനത്ത തിരിച്ചടിയായി. നീണ്ട 12 വർഷത്തിനിടയിലെ ആദ്യ പ്രതിപക്ഷ വിജയം എന്നത് കോൺഗ്രസിനും രാഹുൽ ഗന്ധിക്കും ഇന്ത്യ മുന്നണിക്കും കരുത്ത് പകരുകയാണ്.
കഴിഞ്ഞ 12 വർഷത്തിനിടെ മോദി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ ലോക്സഭയിൽ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത് ഇതാദ്യമാണ്. പ്രതിപക്ഷത്തിൻ്റെ ശക്തമായ പ്രതിഷേധങ്ങൾക്കിടെ നടന്ന വോട്ടെടുപ്പിലേറ്റ പ്രഹരം സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി. പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയർത്തിയപ്പോൾ തന്നെ ബിൽ പരാജയപ്പെടുമെന്ന സൂചന കേന്ദ്രത്തിന് ലഭിച്ചിരുന്നു. എന്നാൽ ബിൽ പിന്‍വലിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ബില്‍ പരാജയപ്പെട്ടാൽ ജനങ്ങൾക്കിടയിൽ കൂടുതൽ പ്രചാരണത്തിന് വഴിലഭിക്കും എന്നതാണ് മോഡി സർക്കാർ വിലയിരുത്തൽ.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തിനെതിരെ വലിയ പ്രചാരണവുമായി മുന്നോട്ട് പോകാനാണ് ബി.ജെ.പി ക്യാമ്പിന്‍റെ തീരുമാനം. എന്നാൽ വനിത സംവരണത്തെയല്ല, മണ്ഡല പുനർനിർണയത്തെയാണ് എതിർക്കുന്നതെന്ന വാദത്തിലൂന്നി തിരിച്ചടിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. നിലവിലെ 543 സീറ്റിൽ എന്തുകൊണ്ട് വനിത സംവരണം നടപ്പാക്കിക്കൂടാ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തിയത്. ഈ ചോദ്യം കേന്ദ്രത്തിന് തിരിച്ചടിയായി. കേന്ദ്രം കരുതുന്നത് മണ്ഡലം പുനർ നിർണ്ണയം നടത്തി വരും തെരഞ്ഞെടുപ്പിൽ ബിജെപി അനുകൂല തരംഗം സൃഷ്ടിക്കാനാണ് അണിയറ നീക്കം.
