Categories
ഡോക്ടർ നഫീസത്ത് ശബ്നം ഹനീഫ്; നെല്ലിക്കുന്ന് കടപ്പുറത്തിന് അഭിമാനം
Trending News





കാസർകോട്: നെല്ലിക്കുന്ന് കടപ്പുറം ഹനീഫ് കൊപ്പരയുടെ മകൾ നഫീസത്ത് ശബ്നം ഹനീഫ് ഡോക്ടറായപ്പോൾ ഒരു നാടിന് അഭിമാനത്തിൻ്റെ മുഹൂർത്തമായി മാറുകയാണ്. മംഗ്ലൂരു യേനപ്പോയയിൽ നിന്നും നാലു വർഷങ്ങളുടെ ഉപരിപഠനത്തിൽ നേടിയതാണ് ഡോക്ടർ പട്ടം. ദുബായിൽ ക്രസന്റ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടുവും, ഡിഗ്രിയും പഠിച്ചു. അതിന് ശേഷം നാട്ടിൽ വന്നിട്ട് മംഗ്ലൂരിവിലെ യേനപോയയിൽ ബാച്ചിലർ ഓഫ് ഡെന്റൽ സർജറി(ബി.ഡി.എസ്) കരസ്ഥമാക്കി. BDS ൽ ഡോക്ടറേറ്റ് നേടി നെല്ലിക്കുന്ന് കടപ്പുറത്തിന്ന് അഭിമാനമായി മാറിയ DR NAFEESATH SHABNAM HANEEFന് ഫാസ്ക് ക്ലബ് ഉപഹാരം നൽകി അനുമോദിച്ചു. പരിപാടിയിൽ കാസറഗോഡ് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം ഉപഹാര സമർപ്പണം നടത്തി. ഫാസ്ക് ക്ലബ് പ്രസിഡണ്ട് റിഷാൽ ജനറൽ സെക്രെട്ടറി മുസമ്മിൽ എസ് .കെ ട്രഷറർ ജമാൽ, ഫാസ്ക് ജി.സി.സി ജെനെറൽ സെക്രെട്ടറി ആഷിക് മാളിക, ജി.സി.സി വൈസ് പ്രസിഡണ്ട് ഷാസി പടുപ്പിൽ, ഫാസ്ക് സീനിയർ വൈസ് പ്രസിഡണ്ട് ഫൈസൽ കൊട്ടിക, അൻസാരി, ഉനൈസ് പടുപ്പിൽ അബ്ദുല്ല മുംബൈ എന്നിവർ സംബന്ധിച്ചു. ദുബായിലെ യുവ വ്യവസായിയും എ.സി മെക്കാനിക്കും കൂടിയായ ഹനീഫ് കൊപ്പരയുടേയും മെഹറുന്നിസയുടേയും മകളാണ്. അടുത്ത വർഷം ഗ്രാജ്വേഷനാണ്. മകൾ ഡോക്ടറായതിൽ മാതാപിതാക്കൾക്കും കുടുംബക്കാർക്കും അതുപോലെ നാട്ടുകാർക്കും ഏറെ അഭിമാനവും സന്തോഷവുമാണ്. പരേതരായ കൊപ്പര അബൂബക്കറിന്റേയും നഫീസയുടേയും പേരമകളാണ് നഫീസത്ത് ശബ്നം ഹനീഫ്.
Also Read

Sorry, there was a YouTube error.