വിനോദയാത്രയ്ക്ക് പോയ അധ്യാപക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; ദാരുണ അപകടത്തിൽ നടുങ്ങി കേരളം; 9 മരണം; കൂടുതൽ അറിയാം..

  • Post category:news
  • Reading time:1 min read
You are currently viewing വിനോദയാത്രയ്ക്ക് പോയ അധ്യാപക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; ദാരുണ അപകടത്തിൽ നടുങ്ങി കേരളം; 9 മരണം; കൂടുതൽ അറിയാം..

ചെന്നൈ: പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു. ദാരുണ അപകടത്തിൽ 9 മലയാളികൾ മരണപെട്ടു. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും 2 കുട്ടികളും ഉൾപ്പെടുന്നു. മലപ്പുറം പാങ് ചേണ്ടി പാറമ്മൽ എൽ.പി സ്കൂളിലെ അധ്യാപക സംഘത്തിന്‍റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 14 പേരുണ്ടായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളവിൽ നിന്നും തെന്നിമാറിയ വാഹനം നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയും തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട വിവരം അറിഞ്ഞ് മലപ്പുറം നടുങ്ങി. നാടും നാട്ടുകാരും വലിയ ദുഃഖത്തിലാണ്. കുടുംബ അംഗങ്ങളും അടുത്ത സുഹൃത്തുക്കളും പൊള്ളാച്ചിയിലേക്ക് പുറപ്പെട്ടു.

0Shares