Categories
കാസറഗോഡ് ജനറൽ ആശുപത്രി ഡയാലിസിസ് യൂണിറ്റ് മൂന്നാമത്തെ ഷിഫ്റ്റ് പ്രവർത്തനം ആരംഭിച്ചു
Trending News





കാസറഗോഡ്: ജനറൽ ആശുപത്രി ഡയാലിസിസ് യുണിറ്റിൻ്റെ മൂന്നാമത്തെ ഷിഫ്റ്റി ൻ്റെ ഉൽഘാടനം നഗരസഭ ചെയമാൻ അബ്ബാസ് ബീഗം നിർവഹിച്ചു. ഇതോടു കൂടി 12 രോഗികളെ അധികമായി ഡയാലിസിസ് ചെയ്യാൻ പറ്റും. നിലവിൽ 25 രോഗികളെയാണ് ഡയാലിസിസ് ചെയ്തു വന്നിരുന്നത്. എൻഡോസൾഫാൻ ഫണ്ടുപയോഗിച്ചാണ് ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചത്. എൻഡോസൾഫാൻ ഫണ്ട് നിലച്ചപ്പോൾ കാസറഗോഡ് നഗരസഭയുടെ പ്രൊജക്ട് ഫണ്ട് ഉപയോഗിച്ചാണ് ഡയാലിസിസ് യുണിറ്റിന് ആവശ്യമായ മരുന്നുകൾ വാങ്ങുന്നത്. ഇതിന് വേണ്ടി കാസറഗോഡ് നഗരസഭ 17 ലക്ഷം രുപ പ്രൊജക്ടിൻ്റെ ഭാഗമായി നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇത്തരത്തിൽ നഗരസഭ ഫണ്ട് നീക്കി വെച്ചിരുന്നു. എൻ.എച്ച്.എം വഴി നിയമിച്ച ജീവനക്കാർക്ക് പുറമെ കാസ്പ് (KASP) ഫണ്ട് ഉപയോഗിച്ച് രണ്ട് ഡയാലിസിസ് ടെക്നീഷ്യമാരെ കൂടി മൂന്നാം ഷിഫ്റ്റിനു വേണ്ടി പുതുതായി നിയമിച്ചിട്ടുണ്ട്. ഉൽഘാടന പരിപാടിയിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയമാൻ ഖാലിദ് പച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ടൻ്റ് ഡോ.ശ്രീകുമാർ മുകുന്ദ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആസിഫ് സഹിർ, മുൻസിപ്പൽ എഞ്ചിനീയർ ലതീഷ്, ശ്രീമതി രാജി എന്നിവർ സംസാരിച്ചു. ഡപ്യൂട്ടി സുപ്രണ്ടൻറ് ഡോ.ജമാൽ അഹ്മദ് എ സ്വാഗതവും മാഹിൻ കുന്നിൽ നന്ദിയും പറഞ്ഞു.
Also Read

Sorry, there was a YouTube error.