മാസങ്ങളായി തുടരുന്ന സംഘർഷത്തിന് താൽക്കാലിക ശമനം; ഇസ്രായേൽ- ലെബനാൻ വെടിനിർത്തൽ പ്രഖ്യാപനവുമായി ട്രംപ്; നീണ്ട 34 വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്നത്; കൂടുതൽ അറിയാം..

  • Post category:news
  • Reading time:1 min read
You are currently viewing മാസങ്ങളായി തുടരുന്ന സംഘർഷത്തിന് താൽക്കാലിക ശമനം; ഇസ്രായേൽ- ലെബനാൻ വെടിനിർത്തൽ പ്രഖ്യാപനവുമായി ട്രംപ്; നീണ്ട 34 വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്നത്; കൂടുതൽ അറിയാം..

വാഷിംഗ്ടൺ: മാസങ്ങളായി തുടരുന്ന സംഘർഷത്തിന് താൽക്കാലിക ശമനം നൽകി ട്രംപ്. ഇസ്രായേൽ- ലെബനാൻ വെടിനിർത്തൽ പ്രഖ്യാപനവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലെബനൻ പ്രസിഡന്റ് ജോസഫ് ഔണുമായി ചർച്ച നടത്തിയതായി ട്രംപ് അറിയിച്ചു. കൂടുതൽ ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും. നീണ്ട 34 വർഷങ്ങൾക്ക് ശേഷമാണ് ലബനനും ഇസ്രയേലിനും നേരിട്ട് ഒരു ചർച്ചക്ക് തയ്യാറെടുക്കുന്നത്. അത് സാധ്യമാകുമെന്നും ട്രംപ് പറഞ്ഞു. ട്രംപിൻ്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ലബനൻ പ്രസിഡൻ്റ് ജോസഫ് ഖലീൽ ഔണും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചനിൻ നെതന്യാഹുവും തമ്മിലായിരിക്കും ചർച്ച നടത്തുക. ഇറാനും അമേരിക്കയ്ക്കും ഇടയിൽ താത്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും ലബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം ക്രൂരമായി തുടരുകയായിരുന്നു. ഇത് പശ്ചിമേഷ്യയിലെ സംഘർഷത്തിനും ബാധകമായിരുന്നു. ഇറാൻ- അമേരിക്ക ചർച്ചയിലും ഈ വിഷയം ഉയർന്നതോടെയാണ് ട്രംപിന്റെ ഇടപെടൽ. എന്നാൽ ഇന്നും ഇസ്രായേൽ ആക്രമണം നടത്തയിരുന്നു. ലബനാനിൽ വലിയ നാശം വിതക്കുകയും ചെയ്തു. ഇതിനകം ആയിരത്തിൽ ആധികൾ ആളുകൾ കൊല്ലപ്പെടുകയും പതിനായിരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതിലേറെ നാശങ്ങളുണ്ടായി. ആക്രമണത്തിൽ ലബനാനിലെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. റോഡുകളും പാലങ്ങളും നിരവധി കെട്ടിടങ്ങളും തകർന്നിട്ടുണ്ട്.

0Shares