കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കാസർകോട് സ്വദേശിയുടെ മോചനം; തോക്കിൻ മുനയിലെ 26 ദിവസം; സംഭവം ഇങ്ങനെ..

You are currently viewing കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കാസർകോട് സ്വദേശിയുടെ മോചനം; തോക്കിൻ മുനയിലെ 26 ദിവസം; സംഭവം ഇങ്ങനെ..

കാസർകോട്: നൈജീരിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കാസർകോട് പനയാൽ സ്വദേശി രജീന്ദ്രൻ മനസ്സ് തുറക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് രജീന്ദ്രൻ കാര്യങ്ങൾ വിശദീകരിച്ചത്. ഒൻപത് പേരടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ട് പോയത്. ബോട്ടിൽ രണ്ട് ദിവസം യാത്ര ചെയ്ത് രഹസ്യ കേന്ദത്തിൽ എത്തിച്ചു. ആ കേന്ദ്രത്തിലായിരുന്നു പാർപ്പിച്ചിരുന്നത്. കൊള്ളക്കാർ ഉപദ്രവിച്ചിട്ടില്ല, എന്നാൽ ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടി. ബ്രഡും ന്യൂഡിൽസും അടക്കമുള്ള മിനിമം ഭക്ഷണമായിരുന്നു നൽകിയിരുന്നത് 26 ദിവസം കൊണ്ട് 5 കിലോഗ്രാം കുറഞ്ഞെന്നും രജീന്ദ്രൻ പറഞ്ഞു.

നാട്ടിലേക്ക് വരാൻ ഇരിക്കുമ്പോഴാണ് തട്ടിക്കൊണ്ട് പോയത്. കണ്ണ് കെട്ടിയിരുന്നില്ല, തോക്കിൻ മുനയിലാണ് 26 ദിവസവും പാർപ്പിച്ചത്. നൈജീരിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത് കാസർകോട് പനയാൽ സ്വദേശി രജീന്ദ്രൻ അടക്കമുള്ള പത്ത് കപ്പൽ ജീവനക്കാരെയാണ്. 26 ദിവസത്തിന് ശേഷമാണ് എല്ലാവരും മോചിതരായത്. ബിറ്റു റിവർ എന്ന കപ്പലിലെ ചീഫ് ഷെഫാണ് രജീന്ദ്രൻ. കപ്പല്‍ കമ്പനിക്കാര്‍ ഇടപെട്ടാണ് രജീന്ദ്രനെ മോചിപ്പിച്ചത്.

0Shares