എൻ്റെ കേരളം; സര്‍ക്കാര്‍ വാര്‍ഷികാഘോഷം ഒരുക്കങ്ങള്‍ മന്ത്രി സന്ദര്‍ശിച്ച് വിലയിരുത്തി

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing എൻ്റെ കേരളം; സര്‍ക്കാര്‍ വാര്‍ഷികാഘോഷം ഒരുക്കങ്ങള്‍ മന്ത്രി സന്ദര്‍ശിച്ച് വിലയിരുത്തി

കാസർകോട്: പിണറായി വിജയന്‍ സര്‍ക്കാരിൻ്റെ നാലാം വാര്‍ഷിക ആഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടന നടക്കുന്ന വേദി മന്ത്രി പരിശോധിച്ചു. മുഖ്യമന്ത്രി ഉദ്‌ഘാടനം നിര്‍വഹിക്കുന്ന കാസര്‍കോട് ജില്ലയിലെ കാലിക്കടവ് മൈതാനത്ത് ഒരുക്കുന്ന എൻ്റെ കേരളം പ്രദര്‍ശന വിപണമേള പവലിയന്‍ ജില്ലയുടെ ചുമതലയുള്ള വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ സന്ദര്‍ശിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍, നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി പ്രസന്നകുമാരി, മുന്‍ എം,എല്‍,എ കെ.പി സതീഷ് ചന്ദ്രന്‍, പി.ആര്‍.ഡി ഇലക്ട്രോണിക്‌സ് മീഡിയ ഡിവിഷന്‍ അഡീഷണല്‍ ഡയറക്ടര്‍ വി.പി പ്രമോദ് കുമാര്‍, ഫീല്‍ഡ് പബ്ലിസിറ്റി ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.നാഫിഹ്, കോഴിക്കോട് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖരന്‍, എ.ഡി.എം പി.അഖില്‍, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ വി.ചന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സജിത് കുമാര്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സി.ബിജു ഡി.എഫ.ഒ കെ.അഷ്‌റഫ് വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

0Shares