മഡിയൻ പൈലിങ്കാൽ പയങ്ങപ്പാടൻ തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing മഡിയൻ പൈലിങ്കാൽ പയങ്ങപ്പാടൻ തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു

കാഞ്ഞങ്ങാട്: മഡിയൻ ക്ഷേത്രപാലക ക്ഷേത്രത്തിൻ്റെ അധീനതയിൽ വരുന്ന മടിയൻ പൈലിങ്കാൽ പയങ്ങപ്പാടൻ തറവാട് കളിയാട്ട മഹോത്സവത്തിന് ഭക്തിയുടെ നിറവിൽ സമാപനമായി. കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി കാർന്നോൻ തെയ്യം, വിഷ്ണുമൂർത്തി, തറവാട്ട് അമ്മയായ പടിഞ്ഞാറ്റ ചാമുണ്ഡിയുടെ പുറപ്പാട്, ഗുളികൻ തെയ്യത്തിൻ്റെ പുറപ്പാട് എന്നിവയും നടന്നു. കളിയാട്ട മഹോത്സവത്തിന് എത്തിച്ചേർന്ന മുഴുവൻ ഭക്തജനങ്ങൾക്കും ഭഗവത്പ്രസാദമായി അന്നദാനവും നൽകി.

0Shares