Categories
education local news

അഞ്ച് വര്‍ഷത്തിനുള്ളില്‍ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമാറ്റം ഉണ്ടാകും; പിലിക്കോട് ഗവ. യു.പി സ്‌കൂളില്‍ 1.75 കോടി മുടക്കി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി

ചടങ്ങിൽ എം.രാജഗോപാലന്‍ എം. എല്‍. എ അധ്യക്ഷനായി. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് മുനീര്‍ വടക്കുമ്പാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കാസർകോട്: വിദ്യാഭ്യാസമേഖലയില്‍ പുത്തന്‍ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ അന്തരീക്ഷം മികച്ച രീതിയിലേക്ക് മാറുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി പിലിക്കോട് ഗവ. യു.പി സ്‌കൂളില്‍ 1.75 കോടി മുടക്കി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രൈമറി തലത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഓരോ വിദ്യാര്‍ഥിയുടെയും അഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കും. പ്രൈമറി തലത്തില്‍ ഉയര്‍ന്ന യോഗ്യതയും പരിശീലനവും നേടിയിട്ടുള്ള അധ്യാപകരെ നിയമിക്കും. വിദ്യാഭ്യാസത്തിനൊപ്പം വിദ്യാര്‍ഥികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് പരിഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ എം.രാജഗോപാലന്‍ എം. എല്‍. എ അധ്യക്ഷനായി. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് മുനീര്‍ വടക്കുമ്പാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെട്ടിട നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച കോണ്‍ട്രാക്ടറെ മുന്‍ എം. എല്‍. എ കെ.കുഞ്ഞിരാമന്‍ ആദരിച്ചു.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, പിലിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കൃഷ്ണന്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം മനു എം, പിലിക്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍ വി.വി സുലോചന, പിലിക്കോട് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ വി വിജയന്‍ ,പിലിക്കോട് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.വി.ചന്ദ്രമതി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം എം.വി.സുജാത, പിലിക്കോട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നവീന്‍ കുമാര്‍ കെ, പ്രദീപ് വി, ഭജിത്ത് കെ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. വി പുഷ്പ, സംസ്ഥാന പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം മുന്‍ കോര്‍ഡിനേറ്റര്‍ സി.രാമകൃഷ്ണന്‍, ജില്ലാ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍ പി. ദിലീപ് കുമാര്‍, ചെറുവത്തൂര്‍ എ. ഇ.ഒ കെ. ജി സനല്‍ ഷാ, സമഗ്ര ശിക്ഷ കേരളം ബി.പി.സി ചെറുവത്തൂര്‍ വി.എസ് ബിജുരാജ്. തുടങ്ങിയവര്‍ സംസാരിച്ചു.

പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി സ്വാഗതവും സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ബാലകൃഷ്ണന്‍ നാറോത്ത് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest