Trending News
സൗന്ദര്യം വര്‍ധിപ്പിക്കാൻ പതിനായിരങ്ങള്‍ ചെലവഴിക്കുന്നവരാണ് പലരും. എന്നാല്‍ പലപ്പോഴും താല്‍ക്കാലികമായി മാത്രമേ ഇതുകൊണ്ട് പ്രയോജനം ലഭിക്കുകയുമുള്ളു. മാത്രമല്ല, ചില ക്രീമുകളിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ഭാവിയില്‍ ഗുരുതരമായ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. എന്നാല്‍ ഇനി കെമിക്കലുകള്‍ ഒന്നും ഇല്ലാതെ തന്നെ നിങ്ങള്‍ക്ക് സൗന്ദര്യം നേടിയെടുക്കാം. ചര്‍മ്മത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തിളക്കം വരുന്നതിനും സഹായിക്കുന്ന ഈ ഫേസ് പാക്ക് തയ്യാറാക്കുന്നത് ഇങ്ങനെയാണ്.
Also Read
ആവശ്യമായവ
മുരിങ്ങയില, റോസ് വാട്ടര്‍, നല്ല പുളിപ്പുള്ള കട്ടിതൈര്, മുരിങ്ങയില ഇല്ലെങ്കില്‍ മാത്രം ഓര്‍ഗാനിക് മുരിങ്ങയില പൊടി
തയ്യാറാക്കുന്ന വിധം
ഈ പായ്ക്ക് തയ്യാറാക്കുന്നതിനായി ആദ്യം ആവശ്യത്തിന് നല്ല വൃത്തിയുള്ള മുരിങ്ങയിലകൾ എടുക്കണം.
ഇത് നന്നായി അരച്ച് പുളിയുള്ള കട്ടിത്തൈരില്‍ കലര്‍ത്തണം. ഇതിലേയ്ക്ക് കുറച്ച് അരിപ്പൊടി, റോസ് വാട്ടര്‍ എന്നിവ കൂടി ചേര്‍ക്കണം. ഇവ നന്നായി മിക്‌സ് ചെയ്‌ത് 15 മിനിട്ട് മാറ്റി വയ്ക്കണം.
ഉപയോഗിക്കേണ്ട വിധം
മുഖം വൃത്തിയായി കഴുകിയ ശേഷം ചെറിയ ഈര്‍പ്പത്തോടെ ഈ പായ്ക്ക് മുഖത്തിടണം. ശേഷം പതിയെ സ്ക്രബ് ചെയ്യുക. പിന്നീട് 20 മിനിട്ട് മുഖത്ത് വച്ച ശേഷം കഴുകി കളയാവുന്നതാണ്. ഒരു തവണ ഉപയോഗിക്കുമ്പോള്‍ തന്നെ മുഖത്ത് വലിയ രീതിയിലുള്ള മാറ്റം കാണാവുന്നതാണ്.
Sorry, there was a YouTube error.