Categories
news

ചാ​ർ​ട്ട​ർ വിമാന സര്‍വീസുകള്‍ നിലയ്ക്കാന്‍ സാധ്യത; പ്രവാസികളെ തിരികെ എത്തിക്കുന്നതിനുള്ള വി​മാ​ന​ങ്ങ​ൾ ചാ​ർ​ട്ട​ർ ചെ​യ്യാ​ൻ സംസ്ഥാന അനുമതി നിര്‍ബന്ധമാക്കി കേന്ദ്രഉത്തരവ്

ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളു​ടെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത് ര​ണ്ട് ദി​വ​സ​ത്തി​ന​കം ഗ​ൾ​ഫി​ലെ ന​യ​ത​ന്ത്ര കേ​ന്ദ്ര​ങ്ങ​ൾ നി​ർ​ത്തി​യേ​ക്കും എ​ന്നാ​ണ് വി​വ​രം.

വി​ദേ​ശ​ത്ത്​ കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ വി​മാ​ന​ങ്ങ​ൾ ചാ​ർ​ട്ട​ർ ചെ​യ്യാ​ൻ​ അ​ത​തു സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളി​ൽ നി​ന്ന്​ ആ​ദ്യം അ​നു​മ​തി തേ​ട​ണ​മെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. പു​തി​യ ഉ​ത്ത​ര​വ്​ ചാ​ർ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ നി​ല​ക്കു​ന്ന​തി​ന്​ കാ​ര​ണ​മാ​കു​മെ​ന്ന്​ ആ​ശ​ങ്ക​യു​യ​ർ​ന്നു. ഗൾ​ഫ്​ മേ​ഖ​ല, സൗ​ത്ത്​ ഇൗ​സ്​​റ്റ്​ ഏ​ഷ്യ, ആ​സ്​​ട്രേ​ലി​യ, വെ​സ്​​റ്റ്​ യൂ​റോ​പ്പ്, നോ​ർ​ത്ത്​ അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്കാ​ണ്​ നി​ബ​ന്ധ​ന. വി​മാ​നം ചാ​ർ​ട്ട​ർ ചെ​യ്യു​ന്ന​തി​നു​ള്ള താ​ൽ​പ​ര്യം, യാ​ത്രി​ക​രു​ടെ പ​ട്ടി​ക എ​ന്നി​വ സ​ഹി​ത​മാ​ണ്​ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്.

ഒ​പ്പം ന​യ​​ത​ന്ത്ര​കാ​ര്യാ​ല​യ​ത്തി​ലും അ​പേ​ക്ഷ ന​ൽ​ക​ണം. സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ൽ നി​ന്ന്​ രേ​ഖാ​മൂ​ലം ല​ഭി​ക്കു​ന്ന അ​നു​മ​തി​യും ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ത്തി​​െൻറ നി​രാ​ക്ഷേ​പ പ​ത്ര​വും ചേ​ർ​ത്താ​ണ്​ ചാ​ർ​ട്ട​ർ ചെ​യ്യു​ന്ന​വ​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ക്കേ​ണ്ട​ത്. സം​സ്ഥാ​ന​ത്തി‍ന്‍റെ അ​നു​മ​തി ല​ഭി​ച്ച ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ന് ബ​ന്ധ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളു​ടെ ക്ലി​യ​റ​ൻ​സ് കി​ട്ടാ​ൻ എം​ബ​സി​ക​ളെ​യും കോ​ൺ​സു​ലേ​റ്റു​ക​ളെ​യും സ​മീ​പി​ക്കാം.

വിമാനത്താവളത്തിലെ കോവിഡ് പരിശോധനയിൽ പരാജയപ്പെടുന്നവർക്ക് പകരം യാത്രക്കാരെ അനുവദിക്കില്ലെന്നും പുതിയ നിബന്ധനകളിലുണ്ട്. സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ പ​രി​ശോ​ധി​ച്ച്​ ആ​വ​ശ്യ​മാ​യ ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ സം​വി​ധാ​ന​ങ്ങ​ളു​ണ്ട്​ എ​ന്ന്​ ഉ​റ​പ്പാ​ക്കി​യേ അ​പേ​ക്ഷ അ​നു​വ​ദി​ക്കൂ എ​ന്ന്​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.ഏ​തു വി​ധേ​ന​യും നാ​ട​ണ​യാ​ൻ കാ​ത്തി​രി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ ഇ​രു​ട്ട​ടി​യാ​വു​ന്ന​താ​ണ്​ നി​ബ​ന്ധ​ന. കോ​വി​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ എ​ന്ന നി​ബ​ന്ധ​ന​ക്കെ​തി​രെ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​യ​ർ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ പു​തി​യ ഉ​ത്ത​ര​വ്​.

വി​മാ​നം ചാ​ർ​ട്ട​ർ ചെ​യ്യു​ന്ന​തി​ന്​ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളെ നേ​രി​ട്ടു സ​മീ​പി​ക്കാമമെന്ന​താ​യി​രു​ന്നു നി​ല​വി​ലെ സ്​​ഥി​തി. അ​വി​ടെ നി​ന്ന്​ അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ​യും. മൂ​ന്നു ദി​വ​സം കൊ​ണ്ട്​ അ​നു​മ​തി ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു നി​ല​വി​ൽ. ഇത് ഉപയോഗപ്പെടുത്തിയാണ് സംഘടനകൾ ഗൾഫിൽനിന്നും ചാർട്ടേർഡ് വിമാനങ്ങൾ ബുക്ക് ചെയ്തിരുന്നത്. എന്നാൽ അനുമതിക്കായുള്ള പെർഫോമ ഷീറ്റിൽ സംഘടനയുടെയോ സ്ഥാപനങ്ങളുടെയോ പേരുണ്ടാകാറില്ല. അതുകൊണ്ടുതന്നെ ആര് ചാർട്ടർ ചെയ്യുന്നെന്നതിനെ സംബന്ധിച്ച് സർക്കാരുകൾക്ക് കൃത്യമായ ധാരണയില്ലായിരുന്നു.

എ​ന്നാ​ൽ പു​തി​യ ഉ​ത്ത​ര​വ്​ വ​ന്ന​തോ​ടെ ചാ​ർ​ട്ട​റി​ങ്​ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കാ​നാണ് സാധ്യത. തീരുമാനം എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളു​ടെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത് ര​ണ്ട് ദി​വ​സ​ത്തി​ന​കം ഗ​ൾ​ഫി​ലെ ന​യ​ത​ന്ത്ര കേ​ന്ദ്ര​ങ്ങ​ൾ നി​ർ​ത്തി​യേ​ക്കും എ​ന്നാ​ണ് വി​വ​രം.

0Shares

Leave a Reply

Your email address will not be published. Required fields are marked *