Categories
local news news

മതേതര ഇന്ത്യയുടെ നില നില്‍പിനാവണം വോട്ടവകാശം വിനിയോഗിക്കൽ: സയ്യിദ് തുറാബ് തങ്ങള്‍, എസ്.വൈ.എസ് പ്ലാറ്റിയൂണ്‍ അസംബ്ലി പ്രൗഢമായി

അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി പ്രൈം പ്രഭാഷണം നടത്തി

കാസർകോട്: സമസ്‌ത കേരള സുന്നി യുവജന സംഘം പ്ലാറ്റിനം ഇയര്‍ ആഘോഷ ഭാഗമായി ചെര്‍ക്കളയില്‍ നടന്ന പ്ലാറ്റിയൂണ്‍ അസംബ്ലി പ്രൗഢമായി. ഇന്ദിര നഗറില്‍ നിന്നാരംഭിച്ച റാലിയില്‍ തെരെഞ്ഞെടുത്ത 1500 പ്ലാറ്റിയൂണ്‍ അംഗങ്ങളും നൂറുകണക്കിന് പ്രവര്‍ത്തകരും അണിനിരന്നു. പ്ലാറ്റിയൂണ്‍ അംഗങ്ങള്‍ക്ക് പുറമെ പ്രത്യേകം പരിശീലനം ലഭിച്ച സാന്ത്വനം എമര്‍ജന്‍സി ടീം അംഗങ്ങളും പ്രത്യേക യൂണിഫോം ധരിച്ചു റാലിയില്‍ അണിനിരന്നു.

ജില്ലാ സാരഥികളായ അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ കരീം ദര്‍ബാര്‍ കട്ട , മൂസ സഖാഫി കളത്തൂര്‍, സിദ്ധീഖ് സഖാഫി ആവള, അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുല്‍ ജലീല്‍ സഖാഫി, താജുദ്ധീന്‍ സുബ്ബയ് കട്ട, അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, മുഹമ്മദ് സഖാഫി തോക്കെ, ശിഹാബ് പാണത്തൂര്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

ചെര്‍ക്കള ടൗണില്‍ നടന്ന പൊതു സമ്മേളനം പ്രസ്ഥാനത്തിൻ്റെ രാഷ്ട്രീയ പ്രഖ്യാപനമായി മാറി.
ആസന്നമായ പൊതുതെരെഞ്ഞെടുപ്പില്‍ മതേതര ഇന്ത്യയൂടെ നില നില്‍പിനാവണം നമ്മുടെ വോട്ടവകാശം വിനിയോഗിക്കേണ്ടതെന്ന് പ്ലാറ്റ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ പറഞ്ഞു.

ജനാധിപത്യവും മതേതരത്വവുമാണ് ലോകത്തിന് മുമ്പില്‍ ഇന്ത്യയെ വേറിട്ടു നിര്‍ത്തുന്ന പ്രത്യേകത. ജനാധിപത്യത്തിനുമേല്‍ പണവും ഫാസിസവും ആധിപത്യം നേടുന്ന വര്‍ത്തമാന സാഹചര്യത്തില്‍ പൗരന്മാര്‍ അതീവ ശ്രദ്ധയോടെയാവണം വോട്ടവകാശം വിനിയോഗിക്കേണ്ടത്.

സ്വതന്ത്ര ഇന്ത്യ ഏഴ് പതിറ്റാണ്ട് കാത്തുസൂക്ഷിച്ച വൈവിധ്യവും നാനാത്വത്തില്‍ ഏകത്വവും തച്ചുടച്ച് രാജ്യത്തിന് ഏക നിറം നല്‍കാനുള്ള നീക്കങ്ങളെ കരുതിയിരിക്കണം. പാര്‍ലമെണ്ടിനെ പോലും കോര്‍പ്പറേറ്റ് ശക്തികള്‍ ഹൈജാക്ക് ചെയ്യുന്ന സമയത്ത് ശക്തമായി പ്രതിരോധം തീര്‍ക്കുന്നവരെയാകണം നാം പാര്‍ലമെണ്ടിലേക്ക് തെരഞ്ഞെടുക്കേണ്ടത്.

രാഷ്ട്ര നന്മയും സമൂഹത്തിൻ്റെ ഉന്നമനവും ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നേറ്റങ്ങള്‍ നടത്തുകയും ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന എസ്.വൈ.എസ് പ്രവര്‍ത്തകര്‍ക്ക് വ്യക്തമായ ദിശാബോധം കൂടി നല്‍കും.

കേരള മുസ്ലിം ജമാഅത്ത്, എസ്.എം.എ, എസ്.എസ്.എഫ്, എസ്.ജെ.എം നേതാക്കളും അഭിവാദ്യങ്ങളര്‍പ്പിച്ചു. പൊതുസമ്മേളനത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ദുആക്ക് നേതൃത്വം നല്‍കി. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫിയുടെ ആധ്യക്ഷതയില്‍ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്‌തു.

അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി പ്രൈം പ്രഭാഷണം നടത്തി. റഹ്‌മത്തുല്ലാ സഖാഫി എളമരം പ്രമേയ പ്രഭാഷണവും അബ്ദുല്‍. റഷീദ് നരിക്കോട്, അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട എന്നിവര്‍ സന്ദേശ പ്രഭാഷണവും നടത്തി. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സി.എന്‍ ജഹ്ഫര്‍ ആശംസകള്‍ നേര്‍ന്നു സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി.

സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് സിദ്ധീഖ് തങ്ങള്‍ മാണിമൂല, കൊല്ലംപാടി അബ്ദുല്‍ഖാദര്‍ സഅദി, ബഷീര്‍ പുളിക്കൂര്‍, അബൂബക്കര്‍ ഹാജി ബേവിഞ്ച, സി.എം.എ ചേരൂർ, അബ്ദുറഷീദ് സഅദി പൂങ്ങോട്, നംഷാദ് ബേക്കൂര്‍, അബ്ദുല്‍ ഖാദര്‍ ഹാജി ചേരുര്‍, ഷാഫി ഹാജി ബേവിഞ്ച, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ ആലംപാടി, ഇത്തിഹാദ് മുഹമ്മദ് ഹാജി, ലത്തീഫ് സഅദി ഉര്‍മി അബ്ദുള്ള നാഷണല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest