Categories
education Kerala news

സംസ്ഥാനത്തെ വാർഷിക പരീക്ഷ ഏപ്രിലിൽ;ശനിയാഴ്ച പ്രവർത്തി ദിവസമാക്കാനുള്ള സർക്കാർ തീരുമാനത്തിന് അധ്യാപക സംഘടനകളുടെ പിന്തുണ

സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിനുള്ള പുതിയ മാർഗ്ഗരേഖക്കെതിരെ വിമർശനവുമായി അധ്യാപക സംഘടനകൾ രംഗത്തെത്തിയിരുന്നു.

ശനിയാഴ്ചകൾ പ്രവർത്തി ദിവസമാക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്തുണയുമായി അധ്യാപക സംഘടനകൾ. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളിൽ വാർഷിക പരീക്ഷ ഏപ്രിലിൽ നടക്കും. മാർച്ച് 31 വരെ ക്ലാസുകൾ നടക്കും. ഈ മാസം 21 ന് മുൻപ് കളക്ടർമാർ അവലോകന യോഗം വിളിക്കും.

സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിനുള്ള പുതിയ മാർഗ്ഗരേഖക്കെതിരെ വിമർശനവുമായി അധ്യാപക സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇന്ന് ചേർന്ന യോഗത്തിൽ ശനിയാഴ്ച പ്രവർത്തി ദിവസമാക്കാനുള്ള സർക്കാർ തീരുമാനത്തിന് അധ്യാപക സംഘടനകൾ പിന്തുണ നൽകി.

സാങ്കേതികമായി സ്‌കൂളിൽ എത്താൻ ബുദ്ധിമുട്ടുള്ളവർ ഒഴികെ വിദ്യാർഥികൾ എല്ലാം സ്‌കൂളുകളിൽ എത്തിച്ചേരണമെന്നാണ് വകുപ്പുതല നിർദ്ദേശം. ഹാജർ നില പരിശോധിച്ച്, ക്ലാസിൽ എത്താത്തവരെ സ്‌കൂളിലേക്ക് കൊണ്ടുവരാൻ അധികാരികൾ അധ്യാപകർക്ക് പ്രത്യേക ചുമതല നൽകി. സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാണ്. കേന്ദ്രീയ വിദ്യാലയങ്ങൾ അടക്കം എല്ലാ വിദ്യാലയങ്ങൾക്കും സർക്കാരിൻ്റെ ഈ തീരുമാനം ബാധകമാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest