Categories
education national news

പാഠ പുസ്‌തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരതം; പേര് മാറ്റത്തിന് ശുപാർശ; രാജ്യത്തിൻ്റെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന വിവാദവും

ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഔദ്യോഗിക ക്ഷണക്കത്തോടെ ആണ് പേര് മാറ്റത്തിനുള്ള ചർച്ചകൾ സജീവമായത്.

എൻ.സി.ആർ.ടി പാഠപുസ്‌തകങ്ങളിൽ ഇന്ത്യക്ക് പകരം ഭാരതം എന്ന് പേര് മാറ്റാൻ ശുപാർശ. പാഠ പുസ്‌തകത്തിലെ പേര് മാറ്റത്തിന് ശുപാർശ മാത്രമാണെന്നും ഇതിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ലെന്നും നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് ഡയറക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

പാനലിൽ നിന്നുള്ള ശുപാർശയാണ് ഇപ്പോൾ ലഭിച്ചത്. മാസങ്ങൾക്ക്‌ മുമ്പാണ് ഈ നിർദേശം പാനൽ മുന്നോട്ടു വെച്ചത്.

ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഔദ്യോഗിക ക്ഷണക്കത്തോടെ ആണ് പേര് മാറ്റത്തിനുള്ള ചർച്ചകൾ സജീവമായത്.

രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കുന്ന ജി-20 ഉച്ചകോടിയുടെ അത്താഴ വിരുന്നിന് ക്ഷണിച്ച് കൊണ്ട് അയച്ച ഔദ്യോഗിക കത്തില്‍ ‘ഇന്ത്യയുടെ പ്രസിഡണ്ട്‘ എന്നതിന് പകരം ‘ഭാരതത്തിൻ്റെ പ്രസിഡണ്ട്’ എന്നാണ് പരാമര്‍ശിച്ചത്. ഇതോടെയാണ് രാജ്യത്തിൻ്റെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന വിവാദവും ആരംഭിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *