Categories
entertainment Gulf news

വിശുദ്ധമായ റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങി; ചാന്ദ്ര മാസപ്പിറവി ദൃശ്യമാകും, ഖാസിമാര്‍ റമദാന്‍ ഒന്ന് സ്ഥിരീകരിക്കും

സൗദി അറേബ്യയില്‍ ഞായറാഴ്‌ച ശഅബാന്‍ 29 ആണ്.

സൗദി അറേബ്യ: റമദാനില്‍ പുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം ശ്രദ്ധ വിശ്വാസികള്‍ നല്‍കാറുണ്ട്. പകല്‍ വ്രതം അനുഷ്ടിക്കുകയും രാത്രി പ്രാര്‍ഥനകളില്‍ മുഴുകുകയുമാണ് ചെയ്യുക. പാവപ്പെട്ടവരെ സഹായിക്കുന്നതിലും വിശ്വാസികള്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കും.

സൗദി അറേബ്യയില്‍ ഞായറാഴ്‌ച ശഅബാന്‍ 29 ആണ്. സന്ധ്യയോടെ റമദാന്‍ മാസപ്പിറവി ദൃശ്യമാകുമെന്ന് പ്രതീക്ഷ. ഹിജ്‌റ കലണ്ടര്‍ പ്രകാരം ഓരോ മാസവും 29, 30 ദിവസങ്ങളാണുള്ളത്. അതുകൊണ്ടു തന്നെ സൗദി അറേബ്യയില്‍ ഞായറാഴ്‌ച മാസം കാണാനുള്ള സാധ്യത.

അറബ് രാജ്യങ്ങളില്‍ സര്‍ക്കാര്‍ ആണ് ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. മറ്റുള്ള സ്ഥലങ്ങളില്‍ ഖാസിമാരും. ആരോഗ്യമുള്ളവരെല്ലാം റമദാനില്‍ വ്രതമെടുക്കണം എന്നത് ഇസ്ലാമിലെ നിര്‍ബന്ധ കാര്യമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍, യാത്രക്കാര്‍ എന്നിവര്‍ക്ക് ഇളവുണ്ട്.

റമദാന്‍ മാസപ്പിറവി കാണുന്നവര്‍ 02-6921166 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് യു.എ.ഇയിലെ മൂണ്‍ സൈറ്റിങ് കമ്മിറ്റി ആവശ്യപ്പെട്ടു. സൗദി അറേബ്യ എടുക്കുന്ന തീരുമാനങ്ങള്‍ മറ്റു ജി.സി.സി രാജ്യങ്ങളും അംഗീകരിക്കുകയാണ് പതിവ്. ഒമാന്‍ മാത്രമാണ് ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കാറുള്ളത്. അതേസമയം, കുവൈത്തില്‍ മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യത വളരെ കുറവാണ്.

ചാന്ദ്ര പിറവി ദൃശ്യമാകുന്ന സമയം, ദൈര്‍ഘ്യം, ഉയരം എന്നിവ പരിശോധിച്ചാണ് മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യത കുറവാണ് എന്ന് കുവൈത്തിലെ അല്‍ ഉജൈരി ശാസ്ത്ര കേന്ദ്രം വ്യക്തമാക്കുന്നത്. ഇത്തവണ റമദാനില്‍ വസന്തകാലത്തിന് തുല്യമായ കാലാവസ്ഥയാകും കുവൈത്തില്‍. അടുത്ത വര്‍ഷം മുതല്‍ ശൈത്യകാലമായി മാറുമെന്നും ശാസ്ത്രകേന്ദ്രം പറയുന്നു. പകല്‍ സമയം 13 മണിക്കൂറും 10 മിനുട്ടും ദൈര്‍ഘ്യമുണ്ടാകുമെന്നും അവര്‍ അറിയിച്ചു.

അതേസമയം, കേരളത്തില്‍ ഞായറാഴ്‌ച ശഅബാന്‍ 28 ആയതിനാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്. തിങ്കളാഴ്‌ച വൈകീട്ട് കാണാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ചൊവ്വാഴ്‌ച റമദാന്‍ ഒന്നാകും. അല്ലെങ്കില്‍ ബുധനാഴ്‌ച റമദാന്‍ ഒന്നായി പ്രഖ്യാപിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest