Categories
channelrb special health Kerala local news news obitury

പൊതുശ്മശാനം ആവശ്യത്തിനില്ല; മൃതദേഹങ്ങൾ ദഹിപ്പിക്കാൻ കിലോമീറ്ററുകൾ ഓടണം, ആവശ്യത്തിനുള്ള ഭൂമി പതിച്ചു കിട്ടുന്നില്ലെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

തിരുവനന്തപുരം/ കാസർകോട്: ആവശ്യത്തിന് പൊതുശ്മശാനം ഇല്ലാത്തത് മരണാനന്തര സംസ്കാരത്തിന് പ്രയാസം നേരിടുന്നു. മൃതദേഹങ്ങൾ ദഹിപ്പിക്കാൻ കിലോമീറ്ററുകൾ ഓടണം. ആംബുലൻസ് വാടക ഇനത്തിലും വൻ ചെലവാണ് സാധാരണക്കാർക്ക് ഉണ്ടാകുന്നത്. വിവിധ ജാതി- മതത്തിൽപ്പെട്ടവർക്ക് ചില താലൂക്കുകളിൽ പൊതുശ്മശാനം നിലവിലുണ്ടെങ്കിലും കാസർകോട് അടക്കമുള്ള ജില്ലകളിലെ മലയോര പ്രദേശത്താണ് ഏറെ പ്രതിസന്ധി നേരിടുന്നത്.

ഭൂമി എവിടെ?

സ്വന്തം നിലയ്ക്ക് ഭൂമി കണ്ടെത്തിയാണ് സാമുദായിക ശ്മശാനങ്ങൾ നിർമ്മിക്കുന്നത്. പൊതുശ്മശാനങ്ങൾ സ്ഥാപിക്കാൻ ഭൂമി കിട്ടുന്നില്ല. ജില്ലയിൽ റവന്യു ഭൂമി ഏറെയുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങൾക്ക് പതിച്ചു കൊടുക്കുന്നില്ല. അതിനാൽ ഭൂമി ലീസ് വിലയ്ക്ക് വാങ്ങേണ്ടിയിരിക്കുന്നു. സംസ്ഥാന സർക്കാർ നേരിട്ട് എല്ലാ പഞ്ചായത്ത് പരിധിയിലും ശ്മശാനത്തിന് ഭൂമി മാറ്റിവെച്ചാൽ പ്രശ്നപരിഹാരമാകും.

മരണപ്പെട്ടവരുടെ അവകാശം

കൊവിഡ് മൂർദ്ധന്യത്തിൽ നിന്ന കാലത്താണ് ശ്മശാനത്തിൻ്റെ അപര്യാപ്തതയിൽ നാട് ഏറെ ആശങ്കപ്പെട്ടത്. ലൈഫ് ഭവന പദ്ധതി, പ്രധാന മന്ത്രി ആവാസ് യോജന തുടങ്ങിയ പാർപ്പിട പദ്ധതികളിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾക്കാണ് വീട് നൽകുന്നത്. സീറോ ലാൻഡ് (മൂന്ന് സെന്റ്‌) പദ്ധതിയിൽ ഭൂമിലഭിച്ച് വീടുവെച്ച് താമസിക്കുന്നവർക്കും കുടിയേറ്റക്കാരായ നിരവധി കുടുംബങ്ങൾക്ക് മരിച്ചവരെ സംസ്‌കരിക്കാൻ മാർഗമില്ലാതെ വലയും. വരുംക്കാലത്ത് സ്വന്തം വീട്ട് വളപ്പിൽ മൃതദേഹം ദഹിപ്പിക്കുന്നത്തിന് സ്ഥലം ഇല്ലാതാകുന്നത്തോടെ പ്രശ്നം രൂക്ഷമാകും.

വകുപ്പുകളുടെ അനുമതിക്ക് കാത്തിരിക്കണം

പരിസ്ഥിതി റിപ്പോർട്ടുകൾ, ഭൂഗർഭജല അപകട സാധ്യത വിലയിരുത്തൽ, മലിനീകരണ സാധ്യത വിലയിരുത്തൽ, വെള്ളപ്പൊക്ക സാധ്യത വിലയിരുത്തൽ, പ്രാഥമിക പാരിസ്ഥിതിക വിലയിരുത്തൽ നയരേഖകൾ, ജിയോഫിസിക്കൽ സർവേകൾ, ഗതാഗത വിലയിരുത്തൽ, ട്രാഫിക് സർവേകൾ, ആസൂത്രണ നയപ്രസ്താവന, സുസ്ഥിര പ്രസ്താവന, ഡിസൈൻ ആൻഡ് ആക്സസ് സ്റ്റേറ്റ്മെന്റ് പ്രവേശനത്തിനുള്ള പൊതു അവകാശ പ്രസ്താവന പബ്ലിക് കൺസൾട്ടേഷൻ, ഡിസൈൻ ലാൻഡ്‌സ്‌കേപ്പ് വിഷ്വൽ ഇംപാക്റ്റ് അസസ്‌മെന്റ് (LVIA), പൊതു ലേഔട്ട് പ്ലാൻ, കെട്ടിട വിശദാംശങ്ങൾ, വിശദമായ ഡ്രെയിനേജ് പ്ലാൻ, ശ്മശാന ലേഔട്ട് പ്ലാൻ സൈറ്റ് ടോപ്പോ ഗ്രാഫിക്കൽ സർവേ തുടങ്ങിയ കാര്യങ്ങൾക്ക്‌ അനുമതികൾ വാങ്ങണം. ഇതിനൊക്കെ വിവിധ ഓഫിസുകളിൽ എത്രകാലം ഫയലുകൾ കറങ്ങി തിരിയണം.

പ്രാകൃത ശ്മശാനങ്ങൾക്ക് ബദൽ

ആധുനിക വൈദ്യൂത, വാതക ശ്മശാനമാണ്‌ ഇക്കാലത്ത് പ്രായോഗികം. സെമിത്തേരിയിലെ പെട്ടിയിൽ നിന്നും ഉണ്ടായേക്കാവുന്ന വിഷാംശമോ മാലിന്യമോ മണ്ണിലൂടെ കടന്നുപോകാനും ഭൂഗർഭജലത്തിലേക്ക് കലരാനും സാധ്യത ഇല്ല. ശ്മശാനം നന്നായി പരിപാലിക്കപ്പെടുകയും മനോഹരമായി ലാൻഡ്സ്കേപ്പ് ചെയ്ത് ആളുകൾക്ക് നടക്കാനും വ്യായാമങ്ങൾ ചെയ്യാനും കഴിയുന്ന പാർക്ക് പോലുള്ള ഇടങ്ങളാക്കി മാറ്റാൻ കഴിയും. പ്രാകൃത ശ്മശാനങ്ങൾക്ക് പ്രായോഗിക ബദലായി ആധുനിക ശ്മശാനങ്ങൾ മാറിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest