Categories
Kerala news trending

പൊലീസ് സ്റ്റേഷന്‍ ഏതെന്നറിയണോ? പോല്‍ ആപ്പുമായി കേരളാപൊലീസ്; വേഗത്തില്‍ പരാതി സമര്‍പ്പിക്കുന്നതിനും പോലീസിൻ്റെ സഹായം ലഭിക്കുന്നതിനും സേവനം

കേരള പോലീസിൻ്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ്

സമീപമുള്ള പൊലീസ് സ്റ്റേഷൻ ഏതാണെന്നും അറിയാനായി പോല്‍ ആപ്പ് സംവിധാനം പ്രയോജനപെടുത്താൻ നിര്‍ദേശവുമായി കേരളാപൊലീസ്.

പോല്‍ ആപ്പ് നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്‌ത്‌ ഈ സേവനം ഉപയോഗിക്കാം എന്നാണ് കേരള പൊലീസ് ഫേസ്ബുക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. നമ്മള്‍ നില്‍ക്കുന്നത് ഏത് സ്റ്റേഷൻ പരിധിയില്‍ ആണെന്നും നമ്മുടെ സമീപമുള്ള പൊലീസ് സ്റ്റേഷൻ ഏതാണെന്നും അറിയാനും ഇതുവഴി കഴിയും.

കേരള പൊലീസിൻ്റെ ഫേസ്ബുക് പോസ്റ്റിൻ്റെ പൂര്‍ണരൂപം:

അടുത്തുള്ള പോലീസ് സ്റ്റേഷൻ ഏതെന്നറിയണോ?

നിങ്ങള്‍ നില്‍ക്കുന്നത് ഏതു സ്റ്റേഷൻ പരിധിയില്‍ ആണെന്നും നിങ്ങള്‍ക്ക് സമീപമുള്ള പോലീസ് സ്റ്റേഷൻ ഏതാണെന്നും അറിയാൻ ഇനി കണ്‍ഫ്യൂഷൻ വേണ്ട. കേരള പോലീസിൻ്റെ പോല്‍ ആപ്പിലൂടെ ഇതറിയാൻ സാധിക്കും.

കേരള പോലീസിൻ്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്‌ത്‌ ഈ സേവനം പ്രയോജനപ്പെടുത്താം. ആപ്പ് ഇൻസ്റ്റാള്‍ ചെയ്‌തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച്‌ രജിസ്ട്രേഷൻ ചെയ്യുക. അതിനുശേഷം Nearest police station ഓപ്ഷനില്‍ നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിൻ്റെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷൻ ഏതാണെന്ന് അറിയാവുന്നതാണ്.

അതുപോലെതന്നെ ആ സ്ഥലം ഏത് സ്റ്റേഷൻ പരിധിയില്‍ ആണെന്ന് Jurisdiction Police Station ഓപ്ഷൻ മുഖാന്തരം മനസ്സിലാക്കാവുന്നതാണ്. സ്റ്റേഷൻ പരിധി തിരിച്ചറിഞ്ഞു വേഗത്തില്‍ പരാതി സമര്‍പ്പിക്കുന്നതിനും പോലീസിൻ്റെ സഹായം ലഭിക്കുന്നതിനും ആപ്പിലെ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest