Categories
local news

ശേഖരിച്ചത് 5 ടൺ പ്ലാസ്റ്റിക്ക് മാലിന്യം; പള്ളംതോട് കണ്ടൽകാട് ശുചീകരണ യജ്ഞം നടത്തി കാസർകോട് നഗരസഭ

രാവിലെ 8 മണി മുതൽ ആരംഭിച്ച ശുചീകരണ പരിപാടി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ
ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ: വി എം മുനീർ അധ്യക്ഷത വഹിച്ചു.

കാസർകോട്: ചന്ദ്രഗിരിപ്പുഴക്കും അറബിക്കടലിനും ഇടയിൽ നഗരസഭാ പരിധിയിൽ സ്ഥിതിചെയ്യുന്ന പള്ളം തോട് കണ്ടൽക്കാടിൽ നിന്ന് നഗരസഭയുടെയും ഗ്രീൻ വേംസിൻ്റെയും നേതൃത്വത്തിൽ 5 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. ശുചീകരണ യജ്ഞം വഴി ശേഖരിച്ച മാലിന്യം ഗ്രീൻ വേംസ് കയറ്റിക്കൊണ്ടുപോവുകയും, അവ തരം തിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യും.

രാവിലെ 8 മണി മുതൽ ആരംഭിച്ച ശുചീകരണ പരിപാടി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ
ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ: വി എം മുനീർ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞ യോഗത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിയാന ഹനീഫ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം, വാർഡ് കൗൺസിലർ രജനി, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സുബ്രഹ്മണ്യൻ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ലക്ഷ്മി, നഗരസഭ സെക്രട്ടറി ബിജു, ഹെൽത്ത് ഇൻസ്പെക്ടർമാരായ രൂപേഷ്, സുധീർ, ശ്രീജിത്ത്, വി.ക്യാൻ സെക്രട്ടറി വിദ്യാധരൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഗ്രീൻ വേംസ് പ്രോജക്റ്റ് ഹെഡ് ശ്രീരാഗ് കുറുവാട്ട് നന്ദിയും അറിച്ചു.

നഗരസഭ ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, നെഹ്റു യുവ കേന്ദ്ര വളണ്ടിയേഴ്സ്, യുവജന സംഘടനകൾ, സന്നദ്ധസംഘടനകൾ, യൂത്ത് ക്ലബ്ബുകൾ, എസ്. എൻ കോളേജ് പെരിയയിലെ എൻ.എസ്എസ് വോളണ്ടിയേഴ്സ്, പൊതുജനങ്ങൾ എന്നിവരടക്കം 100 ൽപരം സന്നദ്ധപ്രവർത്തകർ ഒറ്റക്കെട്ടായി യജ്ഞത്തിൽ പങ്കാളികളായി.

നഗരസഭയുടെയും ഗ്രീൻ വേംസിൻ്റെയും നേതൃത്വത്തിൽ നടന്ന പ്ലാസ്റ്റിക് വിമുക്ത കണ്ടൽകാട് ശുദ്ധീകരണം പ്രശംസനീയവും മാതൃകാപരവുമാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. കണ്ടൽകാട് പ്ലാസ്റ്റിക് മുക്തമാക്കി പള്ളം തോട് പുഴയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും പൊതുജനങ്ങൾ നഗരസഭയുമായി സഹകരിക്കണമെന്നും നഗരസഭാ സെക്രട്ടറി ബിജു അഭ്യർത്ഥിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest