Categories
business national news

ബൈജൂസ് കൂടുതല്‍ പ്രതിസന്ധിയില്‍; ബൈജു രവീന്ദ്രനെതിരെ എന്‍ഫോഴ്സ്മെണ്ട് ഡയറക്ടറേറ്റിൻ്റെ ലുക്കൗട്ട് നോട്ടീസ്

മൂല്യനിര്‍ണ്ണയം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 90 ശതമാനം ഇടിഞ്ഞതായിട്ടാണ് കണക്കാക്കുന്നത്

എഡ്ടെക് ഭീമനായ ബൈജൂസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി അതിൻ്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരേ എന്‍ഫോഴ്സ്മെണ്ട് ഡയറക്ടറേറ്റിൻ്റെ ലുക്കൗട്ട് നോട്ടീസ്. ഇതോടെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് വിലക്കി. 43 കാരനായ ഈ സംരംഭകനെതിരെ കേന്ദ്ര ഏജന്‍സി ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

രവീന്ദ്രൻ്റെ വിദേശ യാത്രയെക്കുറിച്ച്‌ എമിഗ്രേഷന്‍ അധികൃതര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന അര്‍ത്ഥത്തില്‍ ‘ഇന്റിമേഷന്‍’ സര്‍ക്കുലര്‍ ഇ.ഡി നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിന് രാജ്യത്തിന് പുറത്തേക്ക് പോകാനാകില്ല. സി.ഇ.ഒ ബൈജു രവീന്ദ്രൻ്റെ നിയന്ത്രണത്തിലുള്ള ബൈജൂസ്, ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു.

കോവിഡ് പാന്‍ഡെമിക് സമയത്ത് അതിൻ്റെ ഓണ്‍ലൈന്‍ പഠന ഉല്‍പ്പന്നങ്ങളുടെ ആവശ്യം കുതിച്ചുയര്‍ന്നിരുന്നു. 20 ബില്യണ്‍ ഡോളറിലധികം മൂല്യമുണ്ടായിരുന്ന ബൈജൂസിൻ്റെ മൂല്യനിര്‍ണ്ണയം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 90 ശതമാനം ഇടിഞ്ഞതായിട്ടാണ് ഇപ്പോള്‍ കണക്കാക്കുന്നത്.

പ്രധാന നിക്ഷേപകരുടെ പിന്തുണ നഷ്ടപ്പെടുകയും അതിൻ്റെ ഓഡിറ്റര്‍ ഡെലോയിറ്റിൻ്റെ രാജിയും 1.2 ബില്യണ്‍ ഡോളര്‍ വായ്‌പയുമായി ബന്ധപ്പെട്ട് യു.എസ് വായ്‌പക്കാരുമായുള്ള നിയമ പോരാട്ടവും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുകയും ചെയ്‌തു.

ഈ മാസം ആദ്യം, ടെക് നിക്ഷേപക ഭീമനായ പ്രോസസ് ഉള്‍പ്പെടെയുള്ള ഒരു കൂട്ടം ഷെയര്‍ ഹോള്‍ഡര്‍മാര്‍, രവീന്ദ്രനെ പുറത്താക്കി പുതിയ ബോര്‍ഡിനെ നിയമിക്കുന്നതിന് ഫെബ്രുവരി 23ന് ക്രമീകരിച്ച അസാധാരണ പൊതുയോഗം അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ ഷെയര്‍ ഹോള്‍ഡര്‍മാര്‍ പ്രത്യേക യോഗം ചേരാനിരിക്കെയാണ് ബൈജുവിനെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *