Categories
entertainment

കളിയാക്കലുകളുടെ പരമാവധി; ഒടുവിൽ വിശദീകരണം; ആദിപുരുഷിൻ്റെ വി.എഫ്.എക്സ്. ചെയ്തത് ഞങ്ങളല്ലെന്ന് അജയ് ദേവ്​ഗണിൻ്റെ കമ്പനി

കുട്ടികൾക്കായാണോ സിനിമ ഒരുക്കിയത് എന്നും കൊച്ചു ടി.വിയിൽ റിലീസ് ചെയ്താൽ പണമുണ്ടാക്കാമെന്നും മറ്റുമായി കണക്കറ്റ പരിഹാസമാണ് ടീസർ നേരിടുന്നത്.

500 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം ആദിപരുഷിൻ്റെ ടീസർ റിലീസിന് പിന്നാലെ വന്ന ട്രോളുകൾക്ക് ശേഷം പ്രത്യേക അറിയിപ്പുമായി എത്തിയിരിക്കുകയാണ് വി.എഫ്എക്സ് കമ്പിനിയായ എൻവൈ വി.എഫ്എക്സ് വാല. സിനിമയുടെ വി.എഫ്എക്സ് ചെയ്തത് തങ്ങളല്ല എന്നും ടീസറിന് പിന്നാലെ നിരവധി മീഡിയകൾ തങ്ങളോട് ചോദിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു വ്യക്തത വരുത്തുന്നത് എന്നും എൻവൈ വിഎഫ്എക്സ് വാല കുറിപ്പിൽ പറയുന്നു.

നടൻ അജയ് ദേവ്ഗണിൻ്റെ കമ്പനിയാണ് എൻ.വൈ. വിഎഫ്എക്സ് വാല. ടീസർ റിലീസിന് പിന്നാലെ ട്രോളുകളിൽ ആദിപുരുഷ് വമ്പൻ ട്രോളാണ് നേരിടുന്നത്. ചിത്രത്തിന്‍റെ വിഷ്വല്‍ എഫക്റ്റ്സ് നിലവാരമില്ലാത്തതാണ് എന്നാണ് പ്രധാന വിമര്‍ശനം. കുട്ടികൾക്കായാണോ സിനിമ ഒരുക്കിയത് എന്നും കൊച്ചു ടി.വിയിൽ റിലീസ് ചെയ്താൽ പണമുണ്ടാക്കാമെന്നും മറ്റുമായി കണക്കറ്റ പരിഹാസമാണ് ടീസർ നേരിടുന്നത്. ‌‌‌‌

ശ്രീരാമന്‍ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് അയോധ്യയില്‍ സരയൂ തീരത്ത് ഗംഭീര പരിപാടിയായാണ് അണിയറ പ്രവർത്തകർ നടത്തിയത്. രാമായണ കഥയെ അടിസ്ഥാനമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ആദിപുരുഷ് 2023ലെ വമ്പൻ റിലീസുകളിൽ ഒന്നാണ്. 2023 ജനുവരി 12നാണ് ചിത്രത്തിൻ്റെ റിലീസ്. ഹിന്ദിക്കും തെലുങ്കിനും പുറമേ ചിത്രം തമിഴിലും മലയാളത്തിലും കന്നഡയിലും മൊഴിമാറ്റിയും എത്തും. ഐമാക്സ് 3ഡി ഫോര്‍മാറ്റിലും ചിത്രം പുറത്തെത്തിക്കുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest