Categories
articles news

തൃണമൂല്‍ കോണ്‍ഗ്രസിനും തകര്‍ക്കാന്‍ കഴിയാത്ത പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് – സി.പി.എം സഖ്യം

എന്നാല്‍ സി.പി.എം സ്ഥാനാര്‍ത്ഥി ബികാഷ് രഞ്ജന്‍ ചൗധരിയെ തന്നെയെ പിന്തുണക്കൂ എന്ന ഉറച്ച നിലപാടാണ് ബംഗാള്‍ കോണ്‍ഗ്രസ് എടുത്തത്.

സി.പി.എമ്മുമായുള്ള കോണ്‍ഗ്രസിന്‍റെ സഖ്യം തകര്‍ക്കാന്‍ മമത ബാനര്‍ജിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെയും അവസാന ഘട്ട ശ്രമത്തെ തള്ളി ബംഗാള്‍ കോണ്‍ഗ്രസ്. മുന്‍ ലോക്‌സഭ സ്പീക്കര്‍ മീരാകുമാറിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുകയാണെങ്കില്‍ പിന്തുണക്കാം എന്ന തൃണമൂല്‍ കോണ്‍ഗ്രസ് വാഗ്ദാനത്തെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് തള്ളിയത്.

മാര്‍ച്ച് 12നായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. അതിന് ഒരു ദിവസം മുമ്പാണ് മീരാകുമാറിന്‍റെ പേര് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. കോണ്‍ഗ്രസ് ഇടക്കാല ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഈ വാഗ്ദാനം ഇഷ്ടപ്പെട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെ നിരന്തരം വിമര്‍ശിക്കുന്ന, ബംഗാളില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവായ അധിര്‍ രഞ്ജന്‍ ചൗധരി പോലും ഈ വാഗ്ദാനം സ്വീകരിക്കാവുന്നതാണെന്ന് അഭിപ്രായപ്പെട്ടു.

എന്നാല്‍ സി.പി.എം സ്ഥാനാര്‍ത്ഥി ബികാഷ് രഞ്ജന്‍ ചൗധരിയെ തന്നെയെ പിന്തുണക്കൂ എന്ന ഉറച്ച നിലപാടാണ് ബംഗാള്‍ കോണ്‍ഗ്രസ് എടുത്തത്. ഇതോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നീക്കം നടപ്പിലാക്കാനാവാതെ പോയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *