Categories
entertainment news

ഭാഗ്യലക്ഷ്‌മിയും സുഹൃത്തുക്കളും നിയമത്തിന് മുന്നില്‍ കീഴടങ്ങണമെന്ന് സംസ്ഥാന വനിത കമ്മിഷന്‍

കേസില്‍ ഭാഗ്യലക്ഷ്മിയടക്കമുള്ള പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കേസില്‍ അറസ്റ്റ് അനിവാര്യമെന്ന നിലപാടിലാണ് പോലീസ്.

അശ്ലീല യൂട്യൂബര്‍ വിജയ് പി. നായരെ ആക്രമിച്ചുവെന്ന കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്‌മിയും ഒപ്പമുണ്ടായിരുന്ന ദിയ സനയും ശ്രീലക്ഷ്‌മി അറയ്‌ക്കലും നിയമത്തിന് മുന്നില്‍ കീഴടങ്ങണമെന്ന് സംസ്ഥാന വനിത കമ്മിഷന്‍. നിയമത്തിന് മുന്നില്‍ അവര്‍ കീഴടങ്ങുക എന്നതാണ് ശരിയായ വശം. കോടതി നിലപാടിനെ ചോദ്യം ചെയ്യാന്‍ വനിത കമ്മിഷനില്ല.

കമ്മിഷനും കോടതിയുമെല്ലാം നിയമപരമായി നീങ്ങുന്ന സ്ഥാപനങ്ങളാണെന്നും സംസ്ഥാന വനിത കമ്മിഷന്‍ അംഗം. മൂന്നുപേരും ഒളിവിലാണോയെന്ന് അറിയില്ല. അവര്‍ ഒളിവിലാണെന്ന് ഇതുവരെ പോലീസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്നും ഷാഹിദ കമാൽ പറഞ്ഞു.

കേസില്‍ ഭാഗ്യലക്ഷ്മിയടക്കമുള്ള പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കേസില്‍ അറസ്റ്റ് അനിവാര്യമെന്ന നിലപാടിലാണ് പോലീസ്. വിജയ് പി. നായരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ മൂന്ന് പേരും ഒളിവില്‍ പോയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിന്‍റെ വിവരങ്ങള്‍ പുറത്തുവന്നു.

ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് തമ്പാനൂര്‍ പോലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയത്. വിജയ് പി. നായരുടെ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കവേ പ്രതികള്‍ ഒളിവിലാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഒളിവില്‍ പോയതിനെ തുടര്‍ന്ന് ഇവരുടെ മൊഴിയെടുക്കാന്‍ സാധിച്ചില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. വീടുകളില്‍ പ്രതികള്‍ ഇല്ലെന്നാണ് പോലീസിന്‍റെ വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രതികളുടെ സുഹ്യത്തുക്കളുടെയടക്കം വീടുകളില്‍ പോലീസ് വിവരശേഖരണം നടത്തുന്നുണ്ട്. അതേസമയം പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നുവെന്ന സൂചനയും പുറത്തുവന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest