Trending News
എം.എൽ.എ സ്ഥാനം രാജി വെച്ചു; കേരളത്തിൽ ഇനി തൃണമൂലിനെ ശക്തിപ്പെടുത്തും; പിണറായിക്കെതിരെയുള്ള പോരാട്ടം തുടരും; നിലമ്പൂരിൽ വി.എസ് ജോയിയെ മത്സരിപ്പികാണാമെന്നും നിർദ്ദേശം
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
അതിഞ്ഞാൽ ദർഗ ശരീഫ് ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോം ക്ഷേത്രത്തിൽ എത്തി; നവീകരണ ഫണ്ടിലേക്ക് തുക കൈമാറി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് മുന്‍ ലോങ്ങ് ജമ്പ് താരം അഞ്ചു ബോബി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെ ജോണ്‍ ബ്രിട്ടാസ് എം.പി. താന്‍ തെറ്റായ കാലഘട്ടത്തിലെ കായിക താരമായിരുന്നുവെന്നും ഇപ്പോള്‍ ഇന്ത്യന്‍ കായികരംഗം അടിമുടി മാറിയെന്നും അഞ്ചു പറഞ്ഞതിന് എതിരെയാണ് എം.പി പ്രതികരിച്ചത്.
Also Read
എല്ലാവര്ക്കും സ്വന്തമായി അഭിപ്രായം പറയാം. നമുക്കെല്ലാം അഭിമാനമായ അഞ്ജുവിനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ തെരുവില്‍ നീതിക്കായി, മാനസികമായി തളര്‍ന്ന വനിതാ ഗുസ്തി താരങ്ങള്‍ പോരാടുമ്പോള്‍ താരത്തിൻ്റെ കാഴ്ചപ്പാട് കുറച്ചുകൂടി മികച്ചതും നീതി യുക്തവുമാക്കണം,- അദ്ദേഹം എക്സില്‍ കുറിച്ചു.
തിങ്കളാഴ്ച നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന ക്രിസ്മസ് ആഘോഷത്തിനിടെ അഞ്ജു മോദിയെ വാനോളം പുകഴ്ത്തിയിരുന്നു. ഇന്ത്യന്‍ കായിക രംഗത്തെ മാറ്റിമറിച്ചത് മോദി സര്‍ക്കാരാണെന്നും അവര്‍ പറഞ്ഞിരുന്നു.
വനിതാ ഗുസ്തി താരങ്ങള്‍ നല്കിയ ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ ബ്രിജ് ഭൂഷണ് സിംഗിൻ്റെ അടുത്ത സഹായി സഞ്ജയ് സിംഗ് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് മേധാവിയായി തെരഞ്ഞെടുക്കപ്പെടുകയും ഒളിമ്പ്യന്‍ സാക്ഷി മാലിക് ഗുസ്തിയില്‍ അകാല വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അഞ്ജുവിൻ്റെ പ്രസ്താവന.
Sorry, there was a YouTube error.