Categories
news

വനിതാരത്‌നം പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു; നിങ്ങളെ കാത്തിരിക്കുന്നത് മൂന്നു ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവും; വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച വനിതകള്‍ക്ക് അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ..

തിരുവനന്തപുരം: വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച വനിതകള്‍ക്കായി വനിത ശിശുവികസന വകുപ്പ് മുഖേന നല്‍കുന്ന വനിതാരത്‌നം പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി മൂന്നു പുതിയ മേഖലകള്‍ കൂടി ഉള്‍പ്പെടുത്തി 14 പുരസ്‌കാരങ്ങളാണ് ഇത്തവണ നല്‍കുന്നത്. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളുടെ പേരിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. അക്കമ്മ ചെറിയാന്‍ അവാര്‍ഡ് (സാമൂഹ്യസേവനം),

2. ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡ്(വിദ്യാഭ്യാസ രംഗം),

3. കമല സുരയ്യ(അവാര്‍ഡ് സാഹിത്യരംഗം),

4. റാണി ലക്ഷ്മിഭായ് അവാര്‍ഡ്(ഭരണരംഗം),

5. ജസ്റ്റിസ് ഫാത്തിമബീവി അവാര്‍ഡ്(അഭിഭാഷക രംഗം),

6. മൃണാളിനി സാരാഭായ് അവാര്‍ഡ്(കലാരംഗം),

7. മേരി പുന്നന്‍ ലുക്കോസ് അവാര്‍ഡ്(ആരോഗ്യരംഗം),

8. ആനി തയ്യില്‍ അവാര്‍ഡ്(മാധ്യമ രംഗം),

9. കുട്ടിമാളു അമ്മ അവാര്‍ഡ്(കായികരംഗം),

10. സുകുമാരി അവാര്‍ഡ്(അഭിനയരംഗം),

11. ആനിമസ്‌ക്രീന്‍ അവാര്‍ഡ്(വനിതാ ശാക്തീകരണം),

12. ടി.കെ. പത്മിനി അവാര്‍ഡ്(ലളിതകലാരംഗം),

13. റോസമ്മ പുന്നൂസ് (പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം (അതിജീവനം) നേടിയ വനിത,

14. ഇ.കെ. ജാനകി അമ്മാള്‍ അവാര്‍ഡ്(ശാസ്ത്ര രംഗം)

എന്നീ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുക. തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ ചെയ്തിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങള്‍, രേഖകള്‍, ഹ്രസ്വചിത്രീകരണം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കാം. പൂരിപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും ഫെബ്രുവരി എട്ടിനകം ജില്ലാ വനിത ശിശുവികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. മറ്റു വ്യക്തികള്‍ക്കോ, സംഘടനകള്‍ക്കോ ശുപാര്‍ശയായും അപേക്ഷ നല്‍കാം.

അവാര്‍ഡ് തുകയായി മൂന്നു ലക്ഷം രൂപ വീതവും, ട്രോഫിയും പ്രശസ്തി പത്രവും നല്‍കും. മുമ്പ് ഒരു മേഖലയില്‍ പുരസ്‌കാരം ലഭിച്ചവര്‍ക്ക് അതേ രംഗത്തു തന്നെ പുരസ്‌കാരം നല്‍കില്ല. അവാര്‍ഡിനുള്ള വിശദ വിവരങ്ങള്‍ വകുപ്പിൻ്റെ www.wcd.kerala.gov.in എന്ന വെബ്‌സൈറ്റിലും എല്ലാ ജില്ലാ വനിതാ ശിശുവികസന ഓഫീസ്, പ്രോഗ്രാം ഓഫീസ്, ശിശുവികസന പദ്ധതി ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest