Categories
local news

യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ” യൂത്ത് ലാബ് ” ശ്രദ്ധേയമായി.

കാസർകോട് (ബദിയടുക്ക) : മുസ്ലിം യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി നടത്തിയ ” യൂത്ത് ലാബ് ” നേതൃ ക്യാമ്പ് ശ്രദ്ധേയമായി. യൂത്ത് ലീഗ് ഭാരവാഹികൾക്കും പ്രവർത്തകർക്കുമായി സംഘടിപ്പിച്ച പരിപാടി യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അസീസ് പെര്‍ഡാലയുടെ അദ്ധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ എം.എ. സമദ് പാലക്കാട് ഉദ്‌ഘാടനം ചെയ്തു.

വിവിധ സെഷനുകളിലായി “സോഷ്യൽ മീഡിയ, സംഘടനാ പ്രവർത്തനം, ആരോഗ്യ പരിപാലനം, വ്യക്തിത്വ വികസനം, ധാര്‍മ്മിക മൂല്യങ്ങള്‍ എന്നിവയെ
കുറിച്ച്‌ ക്ലാസ്സുകളുണ്ടായിരുന്നു. വിവിധ ശാഖകളിൽ നിന്നുള്ള നിരവധി പേരാണ് പരിപാടിക്ക് എത്തിയത്.  മുസ്ലിം ലീഗ് ,യൂത്ത് ലീഗ് നേതാക്കളായ ബഷീർ വെള്ളിക്കോത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള, മാഹിൻ കേളോട്ട്‌, അഷ്‌റഫ് എടനീർ, ടി.ഡി.കബീർ, അൻവർ ഓസോൺ തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest