Categories
news

യു.എ.ഇ വിസക്ക് അപേക്ഷിക്കാന്‍ മൊബൈല്‍ ആപ്പ്‌.

ദുബൈ: എമിറേറ്റ്‌സ് വിമാനത്തില്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും മൊബൈല്‍ ഫോണ്‍ ആപ്‌ളിക്കേഷനിലൂടെ ഇനിമുതല്‍ യു.എ.ഇ വിസക്ക് അപേക്ഷിക്കാം. വിസ അപേക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ണമായും മൊബൈല്‍ ഫോണില്‍ നിര്‍വഹിക്കാവുന്ന ആപ്‌ളിക്കേഷന്‍ പുറത്തിറക്കിയത് ദുബൈ വിസ പ്രോസസിങ് സെന്ററാണ് (ഡി.വി.പി.സി) . പണമിടപാട് സാധ്യമാവുന്ന ആപ്‌ളിക്കേഷനില്‍ പ്രൊഫൈല്‍ തയാറാക്കാനും വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ടാവും.ഡി.വി.പി.സി ഗ്‌ളോബല്‍ എന്ന പേരിലുള്ള ആപ്‌ളിക്കേഷന്‍, സ്മാര്‍ട്ട് ഫോണ്‍ ടാബ്ലറ്റ് ഉപയോക്താക്കള്‍ക്ക് ഗൂഗ്ള്‍ പ്‌ളേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. യു.എ.ഇ വിസ സംബന്ധിച്ച എല്ലാ വിവരങ്ങളും ആപ്‌ളിക്കേഷനില്‍ ലഭ്യമാണ്.

dvpc ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് അനുസൃതമായ വ്യത്യസ്ത മൊബൈല്‍ ആപ്‌ളിക്കേഷനുകള്‍ ലഭ്യമാണ്. 96 മണിക്കൂര്‍, 30 ദിവസം, 90 ദിവസം കാലാവധികളുള്ള വിസക്ക് ആപ്‌ളിക്കേഷനിലൂടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഈ ആപ്‌ളിക്കേഷനിലൂടെ അപേക്ഷിക്കുന്നവര്‍അവര്‍ യാത്ര ചെയ്യുന്ന എമിറേറ്റ്‌സ് വിമാനം പുറപ്പെടുന്നതിന് നാല് അന്താരാഷ്ട്ര പ്രവൃത്തി ദിനങ്ങള്‍ക്ക് മുമ്പ് അപേക്ഷിക്കണം. എന്നാല്‍, എക്‌സ്പ്രസ് വിസ സേവനത്തിലൂടെ രണ്ട് അന്താരാഷ്ട്ര പ്രവൃത്തി ദിനങ്ങള്‍ക്ക് മുമ്പും അപേക്ഷിക്കാന്‍ സാധിക്കും. തത്സമയ വിസ അപേക്ഷ, ഒറ്റത്തവണ പ്രൊഫൈല്‍ തയറാക്കല്‍, ക്രഡിറ്റ്കാര്‍ഡ്-ഡെബിറ്റ് കാര്‍ഡ് പണമടക്കല്‍ രീതി എന്നിവ ആപ്‌ളിക്കേഷന്റെ സവിശേഷതയാണ്.

residence-visa_example-file-numbernew

 

0Shares

Leave a Reply

Your email address will not be published. Required fields are marked *