Categories
news

കോടതി ജാമ്യം അനുവദിച്ചിട്ടും ഡോ. കഫീൽ ഖാനെ മോചിപ്പിക്കാതെ യു.പി പോലീസ്

മുംബൈയിൽ നിന്ന്​ യു.പി പോലീസ്​ അറസ്​റ്റ്​ ചെയ്​ത ഡോ. കഫീൽ ഖാന്​ ജാമ്യം ലഭിച്ച്​ മൂന്ന്​ ദിവസം കഴിഞ്ഞിട്ടും പുറത്തിറങ്ങാനായില്ല. ഫെബ്രുവരി​ 10ാം തീയതിയാണ് ജാമ്യം അനുവദിച്ചത്. ഡോ. കഫീൽ ഖാൻ പുറത്തിറങ്ങുന്നത് പോലീസ്​ ബോധപൂർവം വൈകിപ്പിക്കുകയാണെന്നാണ്​ ആരോപണം. ഇത്​ സംബന്ധിച്ച്​ പ്രതികരിക്കാൻ യു.പി പോലീസ്​ വിസമ്മതിച്ചു.

കഫീൽ ഖാനെ പുറത്തുവിട്ടില്ലെന്ന കാര്യം ഭാര്യ സബിസ്ത ഖാൻ ട്വീറ്റിലൂടെ അറിയിച്ചു. യോഗിക്കും യു.പി പോലീസിനും നിയമവ്യവസ്​ഥയോട്​ എന്തെങ്കിലും ആദരവുണ്ടോയെന്ന്​ സംവിധായകൻ അനുരാഗ്​ കശ്യപ്​ ട്വിറ്ററിൽ ചോദിച്ചു. യു.പി പോലീസ് കോടതിക്കും മുകളിലാണോയെന്ന് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കർ ട്വീറ്റിൽ ചോദിച്ചു. അലീഗഢ്​ സി.ജെ.എം കോടതിയാണ് കഫീൽ ഖാന് ഫെബ്രുവരി​ 10ാം തീയതി ജാമ്യം അനുവദിച്ചത്​.

ജനുവരി 29 ബുധനാഴ്​ചയാണ്​ കഫീൽ ഖാനെ അറസ്​റ്റ്​ ചെയ്​തത്​. കഴിഞ്ഞ മാസം അലീഗഢ്​ മുസ്​ലിം യൂനിവേഴ്​സിറ്റിയിൽ നടന്ന പരിപാടിയിൽ പ്രസംഗിച്ചതിന്‍റെ പേരിലാണ്​ കേസ്​. മുംബൈയിൽ സി.എ.എ വിരുദ്ധ സമരത്തിൽ പ​ങ്കെടുത്ത ശേഷം കേരളത്തിലേക്ക്​ വരാനിരിക്കെയായിരുന്നു അറസ്​റ്റ്​.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest