Categories
news

ഒമാനില്‍ തൊഴില്‍ വിസാഫീസില്‍ 50 ശതമാനം വര്‍ധനവ്.


ഒമാന്‍: തൊഴില്‍ വിസാഫീസ് നിരക്കില്‍ നൂറ് റിയാല്‍ വര്‍ധിപ്പിച്ച് മാനവ വിഭവശേഷി മന്ത്രാലയം.
201 റിയാലില്‍ നിന്ന് 301 റിയാലായി 50 ശതമാനമാണ് നിരക്ക് കൂട്ടിയത്.
മാനവവിഭവശേഷി മന്ത്രാലയം ട്വിറ്ററിലാണ് ഫീസ് കൂട്ടിയ വിവരം അറിയിച്ചത്. പുതുക്കിയ നിരക്കുകള്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ ചട്ടം നിലവില്‍ വരും.533965

images

muscat-airport

വീട്ടുജോലിക്കാര്‍, ഒട്ടകങ്ങളെ മേയ്ക്കുന്നവര്‍, കാര്‍ഷികമേഖലയിലെ തൊഴിലാളികള്‍ എന്നിവരുടെ വിസാനിരക്കുകളിലും വിസ പുതുക്കുന്നതിനും ഫീസ് വര്‍ധിപ്പിച്ചിരിക്കുകയാണ്. സ്‌പോണ്‍സര്‍മാരെ മാറ്റുക, വര്‍ക്കര്‍ സ്റ്റാറ്റസിനെക്കുറിച്ച് വിവരങ്ങള്‍ അറിയുക എന്നീ സേവനങ്ങള്‍ക്ക് അഞ്ച് റിയാല്‍ വീതവും ഫീസ് ഈടാക്കുമെന്നാണ് ഒമാന്‍ മിാനവവിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest