Categories
news

ഒമാനില്‍ ഖാട്ട് കടത്ത്: മുന്നറിയിപ്പോടെ പോലീസ്

ഒമാന്‍: കഞ്ചാവിനോട് സാദൃശ്യമുള്ള മയക്കുമരുന്ന് ചെടിയായ ഖാട്ടിന്റെ
ഉപയോഗവും കടത്തും വര്‍ധിച്ചു വരുന്നതിനെതിരെ കര്‍ശന നടപടികളുമായി അധികൃതര്‍. മയക്കുമരുന്നു കടത്തുന്നവര്‍ക്ക് വധശിക്ഷ ലഭിക്കുമെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. നിലവില്‍ മയക്കുമരുന്ന് ഖാട്ട് കടത്തുന്നവര്‍ക്ക് തടവും പിഴയുമാണ് ശിക്ഷ ലഭിച്ചിരുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ വരെ ഖാട്ട് കടത്തുമായി ബന്ധപ്പെട്ട് 27 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

drug

oman-mmap-md

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഖാട്ട് കടത്ത് കൂടിയതായി അധികൃതര്‍ വ്യക്തമാക്കുന്നു. ഖാട്ട് കടത്ത് വര്‍ധിക്കുന്നതായി കണ്ടത്തെിയതിനാലാണ് വധശിക്ഷ നല്‍കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഒമാന്‍ മയക്കുമരുന്ന് ശിക്ഷാനിയമമനുസരിച്ച് ഖാട്ട് കടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷയാണ് നേരിടേണ്ടിവരുക. ഖാട്ട് കടത്തുന്നവര്‍ക്ക് മരണം വരെ ജയില്‍ ശിക്ഷയോ വധ ശിക്ഷയോ ലഭിച്ചേക്കാം. ഇതോടൊപ്പം 50,000 റിയാല്‍ പിഴയും ഒടുക്കേണ്ടിവരും. അതോടൊപ്പം തന്നെ മൂന്നുവര്‍ഷം തടവും 3,000 റിയാല്‍ പിഴയും വേറെയും നല്‍കേണ്ടിവരും. നിലവില്‍ തടവുശിക്ഷയാണ് നല്‍കിവരുന്നത്.  ഖാട്ട് ഉപയോഗിക്കുന്നത് മറ്റു മയക്കുമരുന്നുകള്‍പോലെ ആരോഗ്യത്തിന് ഹാനിയുണ്ടാക്കുന്നതാണെന്ന് മയക്കുമരുന്ന് നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ജനറല്‍ കേണല്‍ അബ്ദുല്‍ റഹീം ഖാസിം അല്‍ ഫാര്‍സി പറഞ്ഞു.

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *