Categories
channelrb special news

എം.പി മാരുടെ ആസ്തി കൂടിയോ കുറഞ്ഞോ.? തെരഞ്ഞടുപ്പ് സമയത്ത് നാം അറിയണം.!

ദില്ലി: എം.പി മാരുടെ ആസ്തിയില്‍ വന്‍ വ‍ര്‍ദ്ധനവ്. 109 എം പിമാരുടെ സ്വത്തില്‍ 100 ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുസ്ലീം ലീഗ് എം.പിയായ ഇ.ടി.മുഹമ്മദ് ബഷീറിൻ്റെ സ്വത്ത് 2081 % മായി വർധിച്ചു. അതെ സമയം സ്വത്തുക്കളിൽ ഇടിവ് നേരിട്ടത് കേരളത്തിലെ സി.പി.എം നേതാവും കാസർകോട് എം.പി യുമായ പി. കരുണാകരനാണ്. 67% കുറവാണു അദ്ദേഹത്തിൻ്റെ സ്വത്തിൽ ഉണ്ടായിരിക്കുന്നത്. 2009 ലും 2014 ലും തെരഞ്ഞെടുക്കപ്പെട്ട 153 എം.പിമാരുടെ സ്വത്തിലുണ്ടായ വര്‍ദ്ധനവ് സംബന്ധിച്ച്‌ ദില്ലിയിലുള്ള അസ്സോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സ്വകാര്യ ഏജന്‍സിയാണ് പഠനം നടത്തി കണക്ക് പുറത്തു വിട്ടത്.

സ്വത്തില്‍ 40 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാകാം എന്നാണ് സുപ്രീം കോടതി പറയുന്നത്. ഇതിൽ കൂടിയാൽ അന്വേഷണം നേരിടേണ്ടി വരും


കണക്കുകൾ ശതമാനത്തിൽ :- ഏറ്റവും കൂടുതലും കുറവും

ഇ ടി മുഹമ്മദ് ബഷീര്‍ 2009 ല്‍ 6,05,855 2014 ല്‍ 1,32,16,259 വര്‍ദ്ധനവ് 2081 %

കൊടിക്കുന്നില്‍ സുരേഷ് 2009 ല്‍ 16,52,747 – 2014 ല്‍ 1,32,51,330 വര്‍ദ്ധനവ് – 702 %

കെ.സി. വേണുഗോപാല്‍ 2009 ല്‍ 35,33,704 – 2014 ല്‍ 1,28,56,075 വര്‍ദ്ധനവ് – 264 %

പി.കെ. ബിജു – 2009ല്‍ 4,61,000 ല്‍ 2014 ല്‍ 32,31,047 – വര്‍ദ്ധനവ് – 601%

സോണിയ ഗാന്ധി – 2009 ല്‍ 1,37,94,768 2014 ല്‍ 9,28,95,288 – വര്‍ദ്ധനവ് 573 %

കെ.വി. തോമസ് – 2009 ല്‍ 1,50,41,664 2014 ല്‍ 1,18,48,550 കുറവ് – 21%

പി. കരുണാകരന്‍ – 2009 ല്‍ 1,78,23,645 2014 ല്‍ 59,00,345 കുറവ് – 67%

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest