Categories
channelrb special news

അടിസ്ഥാന വികസനം പോലും മുരടിച്ച അവസ്ഥയിൽ കാസർകോട് നഗരസഭ; ഭരണസമിതിയുടെ കഴിവ്‌കേടിനെതിരെ മുസ്ലിം ലീഗിലും പ്രതിഷേധം

ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട്

കാസർകോട്: കാസർകോട് നഗരസഭയുടെ കഴിവ് കേടിനെതിരെ നിരവധി തവണ നാട്ടുകാർ പ്രതിഷേധം അറിയിച്ചിട്ടും ഭരണസമിതിക്കോ പ്രതിപക്ഷത്തിനോ ഒരു കുലുക്കവും ഇല്ല. നഗരസഭയിൽ വേണ്ടപ്പെട്ടവർക്ക് ആവശ്യമുള്ള കാര്യങ്ങൾ എല്ലാം മുറപോലെ നടക്കുന്നു എന്നാണ് ആരോപണം. എന്നാൽ നാട്ടുകാരുടെ കാര്യത്തിൽ ഇടപെടാൻ ഭരണസമിതിക്ക് കഴിയുന്നില്ല.

നഗരസഭയിൽ കാര്യങ്ങൾ നിര്‍വഹിക്കുന്നതിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരു നാണയത്തിന്‍റെ ഇരു വശങ്ങളാണ്. കാസർകോട് നഗരത്തിന്‍റെ ഹൃദയഭാഗങ്ങളിൽ തെരുവ് വിളക്ക് കത്താതെയായിട്ട് മാസങ്ങളായി. കാസർകോട്ടെ ഒട്ടുമിക്ക പഞ്ചായത്തുകളിലും കാഞ്ഞങ്ങാട് നഗരസഭയിലടക്കം സോളാർ പാനൽ ഘടിപ്പിച്ച തെരുവ് വിളക്ക് യഥാസമയം വെളിച്ചം നൽകുമ്പോഴാണ് കാസർകോട് നഗരസഭാ പഴയ രീതിയിൽ വൈദുതി വിളക്കിനെ ആശ്രയിച്ച് ഇന്നും ഇരുട്ടിൽ കഴിയുന്നത്.

നഗരത്തിന്‍റെ പല ഭാഗത്തും വികസനത്തിന്‍റെ ഭാഗമായി കുഴികൾ എടുത്തത്തോടെ തെരുവ് വിളക്കിലേക്കുള്ള വൈദുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. അതിനാൽ ഇന്നും പല സ്ഥലങ്ങളിലും തെരുവ് വിളക്ക് കത്താതെയായി. ഇത് പുനഃസ്ഥാപിക്കണമെങ്കിൽ വലിയതുക നഗരസഭ വീണ്ടും ചിലവഴിക്കേണ്ട അവസ്ഥയാണ്. ഇത് നഗരസഭക്ക് ബാധ്യതയായി എന്നാണ് ഭരണസമിതിയുടെ വാദം.

ഇതര വകുപ്പുകളുടെ വികസന കാര്യങ്ങളിൽ നഗരസഭക്ക് ബുദ്ധിമുട്ടുണ്ടാകുന്നെങ്കിൽ അതിന് പരിഹാരം കണ്ടെത്താൻ ഭരണസമിതിക്ക് ആകുന്നില്ല. ഇത് നഗരസഭയുടെ കഴിവ് കേടിനെയാണ് സൂചിപ്പിക്കുന്നത്. മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭയിൽ അടിസ്ഥാന വികസനം അവതാളത്തിലാകുമ്പോൾ പേരുദോഷം മുസ്ലിം ലീഗിന് എന്നത് മുസ്ലിം ലീഗിന് തന്നെ തലവേദനയായിട്ടുണ്ട്.

കാസർകോട് നഗരത്തിൽ നഗരസഭയുടെ കീഴിലുള്ള ഓവുചാലുകൾ നന്നേ കുറവാണ്‌. കൂടുതലും PWD യുടെ കീഴിലുള്ളതാണ്. അതിനാൽ തന്നെ നഗരസഭക്ക് ഇടപെടുന്നതിൽ പരിമിതികളുണ്ട്. ദേശീയപാതയോരങ്ങളിലെ ഓവുചാലുകൾ നന്നാക്കേണ്ടത് ദേശീയപാതാ അതോറിറ്റിയാണ്. ഇവരിൽ ആരും ഇതുവരെ പ്രവർത്തി ആരംഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. വിവിധ വാർഡുകളിൽ ശുചീകരണം നടത്തിയിട്ടുണ്ടെന്നാണ് നഗരസഭാ നൽകുന്ന വിശദീകരണം. ഓവുചാലും വൃത്തിയാക്കി വരുന്നു. ഒരു വാർഡിന് പതിനായിരം രൂപ മുതൽ ഇരുപത്തയ്യായിരം രൂപ വരെയാണ് തുക അനുവദിക്കുന്നത്. ഈ തുക തന്നെ പലപ്പോഴും കിട്ടാറില്ല എന്നാണ് വാർഡ് കൗൺസിലർമാർ പറയുന്നത്.

തെരുവ് വിളക്കിന് പിന്നാലെ ഇപ്പോഴിതാ ഓവുചാൽ ശുചീകരണ വിഷയത്തിലും നഗരസഭാ പഴികേൾകുന്നു. മഴക്കാലത്തിന് മുന്നോടിയായി ഓവുചാൽ വൃത്തിയാക്കാനുള്ള നടപടി അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ചെയ്യേണ്ടതാണ്. ഇതിലും നഗരസഭാ പിന്നിൽ പോയി എന്നാണ് വ്യാപാരികൾ പറയുന്നത്. ഓവുചാൽ വൃത്തിയാകാത്തതിനാൽ ‘മഴ’ വ്യാപാരികളെയും നാട്ടുകാരെയും ഒരുപോലെ ദുരിതത്തിലാകുന്നു. പല ഓവുചാലുകളിലും ചളിമണ്ണ് മുക്കാൽ ഭാഗവും മൂടി കിടക്കുകയാണ്. ഇതുവഴി ഒലിച്ചുപോകേണ്ട മഴവെള്ളം ദിശ തെറ്റി ഒഴികിപ്പോകുന്നത് വലിയ ദുരിതത്തിന് കാരണമാകുന്നു. കാൽനട യാത്രക്കാർക്കും വലിയ ബിദ്ധിമുട്ടാനുണ്ടാകുന്നത്. പല ഓവുചാലുകളിലെയും സ്ളാബ് പൊട്ടി പൊളിഞ്ഞുകിടക്കുന്നു.

ഓവുചാലുകളിലെ സ്ളാബ് പൊളിഞ്ഞതിനാൽ കാൽനടയാത്രക്കാർക്ക് മഴക്കാലത്ത് അപകട ഭീഷണി ഏറെയാണ്. മുൻ വർഷങ്ങളിൽ അപകടം സംഭവിച്ചതും നാം ഓർക്കണം. കാസർകോട് പഴയ ബസ് സ്റ്റാൻഡിലുള്ള കെ.പി.ആർ റാവു റോഡ് അടക്കം മിക്ക സ്ഥലങ്ങളിലും ഓവുചാലുകളിൽ മണ്ണ് മൂടി കിടക്കുന്നു. ഇവിടങ്ങളിലും സ്ളാബ് പൊളിഞ്ഞ അവസ്ഥയിലാണ്. നഗരസഭയുടെ അടിയന്തിര ഇടപെടൽ ഇവിടങ്ങളിൽ ആവശ്യമാണ്. ഓവുചാലുകളെ കുറിച്ച് പത്ര മാധ്യമങ്ങൾ പലതവണ വർത്തയാക്കിയെങ്കിലും നഗരസഭ അറിഞ്ഞമട്ടില്ല. ഓവുചാൽ വൃത്തിയാക്കുന്നതിലും തെരുവ് വിളക്ക് നന്നാക്കുന്നതിലും നഗരസഭാ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് വ്യാപാരികളും നാട്ടുകാരും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest