Categories
മുസ്‌ലിം ജമാഅത്ത് മീലാദ് സെമിനാർ സമാപിച്ചു; തിരുനബിയുടെ സാമൂഹിക വീക്ഷണം ആധുനിക സമൂഹം പാഠമാക്കണം; കുമ്പോൽ തങ്ങൾ
Trending News





കാസർകോട്: തിരു നബിയുടെ ജീവിത ദർശനങ്ങളും സാമൂഹിക വീക്ഷണവും ആധുനിക സമൂഹത്തിനു വലിയ പാഠമാണ് നൽകുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ മീലാദ് സെമിനാർ കാസർകോട് സമസ്ത സെന്റിനറി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ഇരുണ്ടയുഗമെന്ന് ലോകം വിശേഷിപ്പിച്ച ഒരു കാലത്ത് എല്ലാ നല്ല ജീവിത മൂല്യങ്ങളുടെയും വലിയ സന്ദേശവുമായാണ് പ്രവാചകൻ ആഗതമായത്. സംഘട്ടനങ്ങൾ പതിവായിരുന്ന ഒരു സമൂഹത്തിനിടയിൽ ഐക്യത്തിൻ്റെയും സൗഹാർദ്ദത്തിൻ്റെയും പുതിയ വഴികൾ തുറന്നു കൊടുക്കുകയായിരുന്നു പ്രവാചകൻ. മദീനയിൽ തിരുനബി കാണിച്ച മത സൗഹാർദ്ദ മാതൃക എക്കാലത്തും പ്രസക്തതമാണ്. അദ്ധേഹം പറഞ്ഞു.
Also Read

തിരു നബി ജീവിതം ദർശം എന്ന പ്രമേയത്തിൽ നടന്ന ജില്ലാ മീലാദ് സെമിനാറിൽ കേരള മുസ്ലിം ജമാഅത്ത് സമസ്ഥാന ഉപാധ്യക്ഷന്‍ ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം വിഷയാവതരണം നടത്തി. സാഹിത്യ വേദി ജില്ലാ പ്രസിഡന്റ് പദ്മാനാഭന്‍ ബ്ലാത്തൂര്‍. ഐ.സി.എഫ് യു.എ.ഇ നാഷണൽ സെക്രട്ടറി ഹമീദ് പരപ്പ, എസ്.എം.എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, സാഹിത്യ വേദി ജില്ലാ വൈസ് പ്രസിഡന്റ് ടി.എ ഷാഫി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി കരീം മാസ്റ്റര്‍ ദര്‍ബാര്‍ കട്ട, അസീം ഉപ്പള, യൂനുസ് തളങ്കര, തുടങ്ങിയവര്‍ സെമിനാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് ഇബ്രാഹിം അൽ ഹാദി, സയ്യിദ് ഹാമിദ് അൻവർ, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, കൊല്ലമ്പാടി ബ്ദുൽ ഖാദിർ സഅദി, അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി, ഇല്യാസ് കൊറ്റുമ്പ, അബൂബക്കര്‍ ഹാജി ബേവിഞ്ച, വി.സി അബ്ദുല്ല സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂഫി മദനി, എം പി മുഹമ്മദ് ഹാജി മണ്ണംകുഴി, ഹമീദ് മൗലവി ആലംപാടി, എ ബി അബ്ദുല്ല മാസ്റ്റര്‍, മജീദ് ഫൈസി, പാത്തൂര്‍ മുഹമ്മദ് സഖാഫി, സി പി അബ്ദുല്ല ഹാജി ചെരുമ്പ, സി എം എ ചേരൂർ, അഷ്‌റഫ് കരിപ്പൊടി, അബ്ദുറഹ്മാന് സഖാഫി പള്ളങ്കോട്, സകരിയ്യ ഫൈസി, ജബ്ബാര്‍ സഖാഫി പാത്തൂര്‍, മുഹമ്മദ് ടിപ്പുനഗർ, ഇത്തിഹാദ് മുഹമ്മദ് ഹാജി, അലങ്കാർ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും സി.എല്‍ ഹമീദ് നന്ദിയും പറഞ്ഞു.

Sorry, there was a YouTube error.