ഓണവിപണി, വിലക്കയറ്റം നിയന്ത്രിക്കാൻ കടകളിൽ പരിശോധന; 15 കടകളിൽ ക്രമക്കേട് കണ്ടെത്തി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഓണവിപണി, വിലക്കയറ്റം നിയന്ത്രിക്കാൻ കടകളിൽ പരിശോധന; 15 കടകളിൽ ക്രമക്കേട് കണ്ടെത്തി

കാസർകോട്: ഓണവിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാൻ അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് പി. അഖിലിൻ്റെ നേതൃത്വത്തിൽ കാസർകോട് ടൗൺ മാർക്കറ്റിൽ പരിശോധന നടത്തി. കൂടാതെ 36 കടകളിൽ റവന്യൂ, സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ സംയുക്ത പരിശോധനയിൽ 15 കടകളിൽ ക്രമക്കേട് കണ്ടെത്തി. വില വിവര പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്ക് വില വിവരം പ്രദർശിപ്പിക്കാൻ കർശന നിർദ്ദേശം നൽകി. കൂടുതൽ വില രേഖപ്പെടുത്തിയ കടകളിൽ കൃത്യമായ വില രേഖപ്പെടുത്താൻ നിർദ്ദേശം നൽകി. ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ ബിന്ദു താലൂക്ക് പ്ലൈ ഓഫീസർ കൃഷ്ണനായിക് റേഷനിംഗ് ഇൻസ്പെക്ടർ ദിലീപ് ലീഗൽ മെട്രോളജി ഇൻസ് പെക്ടർ രമ്യ തുടങ്ങിയവർ നേതൃത്വം നൽകി. ലൈസൻസ് പരിശോധനയ്ക്ക് ഹാജരാകാത്ത സ്ഥാപനയുടമകൾക്കെതിരെ നോട്ടീസ് നൽകി. ഓണവിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാൻ വെള്ളരിക്കുണ്ട് ടൗണിലും പരിശോധന നടത്തി.

ഓണവിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാൻ അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് പി. അഖിലിൻ്റെ നേതൃത്വത്തിൽ കാസർകോട് ടൗൺ മാർക്കറ്റിൽ നടത്തിയ പരിശോധന
വെള്ളരിക്കുണ്ടിൽ കടകളിൽ നടത്തിയ പരിശോധന
0Shares