കാസർകോട് സിറ്റി ഗോൾഡിൽ നാലുമാസക്കാലം നീണ്ടുനിൽക്കുന്ന മെഗാ ഫെസ്റ്റിവലിന് തുടക്കമായി; ദുബായ് എക്സ്പോ കാണാനും മാലി ദ്വീപിൽ ഉല്ലസിക്കാനും ലോകത്തിലെ വലിയ ആഡംബര യാത്രാ കപ്പലിൽ യാത്ര ചെയ്യാനും അവസരം

You are currently viewing കാസർകോട് സിറ്റി ഗോൾഡിൽ നാലുമാസക്കാലം നീണ്ടുനിൽക്കുന്ന മെഗാ ഫെസ്റ്റിവലിന് തുടക്കമായി; ദുബായ് എക്സ്പോ കാണാനും മാലി ദ്വീപിൽ ഉല്ലസിക്കാനും ലോകത്തിലെ വലിയ ആഡംബര യാത്രാ  കപ്പലിൽ യാത്ര ചെയ്യാനും അവസരം

കാസർകോട്: സ്വർണ്ണ വ്യാപാര രംഗത്ത് ജനമനസ്സുകളിൽ വിശ്വാസമർപ്പിച്ച കാസർകോട്ടെ സിറ്റി ഗോൾഡ് ഉപഭോക്താക്കൾക്കായി നാലുമാസക്കാലം നീണ്ടുനിക്കുന്ന സി.ജി.ഡി ഫെസ്റ്റിവലിന് തുടക്കം കുറിച്ചു.

കഴിഞ്ഞ ദിവസം കാസർകോട് സിറ്റി ഗോൾഡിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യവസായി കെ.എച്ച് കുഞ്ഞാലി ഹാജി ഫെസ്റ്റിവലിൻ്റെ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. പ്രീമിയം വിൻടച്ച് കളക്ഷൻസിൻ്റെ ഉദ്‌ഘാടന കർമ്മം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ അധ്യക്ഷനുമായ കെ.അഹ്മദ് ഷെരീഫ് നിർവഹിച്ചു.

2022 മാർച്ച് മാസംവരെ നീണ്ടുനിൽക്കുന്ന ഈ മെഗാ മഹോത്സവത്തെ സമ്മാന മഹോത്സവം എന്നാണ് സിറ്റി ഗോൾഡ് വിശേഷിപ്പിക്കുന്നത്. ഫെസ്റ്റിവലിൽ ആഴ്ച തോറും നറുക്കെടുപ്പിലൂടെ ഡയമണ്ട് റിങ്, മാസ നറുക്കെടുപ്പിൽ ഡയമണ്ട് നെക്ലസ്, മറ്റു നിരവധി സമ്മാനങ്ങളും ബമ്പർ സമ്മാനമായി പത്ത് ജോഡി വധു വരന്മാർക്ക് ദുബായ് എക്സ്പോ, മാലി ദ്വീപ്, അല്ലങ്കിൽ ലോകത്തിലെ വലിയ ആഡംബര കപ്പലിലുള്ള യാത്ര അടക്കമുള്ള ഹണിമൂൺ പാക്കേജും സിറ്റി ഗോൾഡ് ഒരുക്കിയിട്ടുണ്ട്.

ഉപഭോക്താക്കൾക്കായി ചെറിയ ബജറ്റിൽ ഒരുപാട് നല്ല കളക്ഷൻസുകളാണ് ഒരുക്കിയിട്ടുള്ളത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരുപാട് ഡിസൈനുകൾ വിൻടച്ച് പ്രീമിയം കളക്ഷൻസിൻ്റെ പ്രത്യേകതയാണ്. സാധാരണക്കാരനും താങ്ങാവുന്ന ബജറ്റിലുള്ള ഡയമണ്ട് ആഭരണങ്ങളുടെ വലിയ ശേഖരം തന്നെ സിറ്റി ഗോൾഡിലുണ്ട്. വർദ്ധിച്ചു വരുന്ന വിലക്കയറ്റത്തിൽ നിന്നും പരിരക്ഷ നേടാൻ 50% മുതലുള്ള അഡ്വാൻസ് ബുക്കിങ്ങും സിറ്റി ഗോൾഡ് ആരംഭിച്ചിട്ടുണ്ട്.

ചടങ്ങിൽ സിറ്റി ഗോൾഡ് ചെയർമാൻ അബ്ദുൽ കരീം കോളിയാട്, ഡയറക്ടർമാരായ ഇർഷാദ്, ദിൽഷാദ് നൗഷാദ്, ഇക്ബാൽ സുൽത്താൻ, യുസഫ്, സിറ്റി ഗോൾഡ് മാനേജർ തംജീദ് തുടങ്ങി മറ്റു വിശിഷ്ട വ്യക്തികൾ അടക്കം നിരവധി പേർ സംബന്ധിച്ചു. ഈ മെഗാ ഫെസ്റ്റിവൽ ആനുകൂല്യങ്ങൾ സിറ്റി ഗോൾഡിൻ്റെ കേരളത്തിലേയും കർണാടകയിലെയും മറ്റു ഷോറൂമുകളിലും ലഭ്യമാണെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ അറിയിച്ചു.

0Shares