Categories
സ്‌കൂള്‍ പഠന സമയത്തില്‍ വരുത്തിയ മാറ്റം പുനപരിശോധിക്കണം; കേരള മുസ്ലിം ജമാഅത്ത് നേതാവ് പള്ളങ്കോട് അബ്ദുല്‍ ഖാദർ മദനി
Trending News





കാസറഗോഡ്: ന്യൂനപക്ഷമായ മുസ്ലിം വിഭാഗത്തിൻ്റെ മദ്‌റസ പഠനത്തിന് സമയം നഷ്ടപ്പെടുന്ന രീതിയിലുള്ള സ്‌കൂള്‍ പഠന സമയത്തില്‍ വരുത്തിയ മാറ്റം പുനപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദർ മദനി അഭിപ്രായപ്പെട്ടു. മദ്‌റസ വിദ്യാഭ്യാസത്തില്‍ നിന്ന് ലഭിക്കുന്ന ചുരുങ്ങിയ സമയം പോലും നഷ്ടപ്പെടുന്ന രീതിയിലുള്ള സര്‍ക്കാരിൻ്റെ സ്‌കൂള്‍ സമയത്തുള്ള മാറ്റം വരുത്തല്‍ ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് കാസറഗോഡ് സോണ്‍ നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ ധാര്‍മ്മികതയില്‍ ഊന്നിയ വിദ്യാഭ്യാസം നല്‍കുന്ന മദ്‌റസ സംവിധാനം കൂടുതല്‍ പ്രോല്‍സാഹിപ്പിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Also Read
സയ്യിദ് എസ്.കെ കുഞ്ഞിക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സംഗമം സോണ്‍ പ്രസിഡന്റ് സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ വിഷയാവതരണം നടത്തി. സയ്യിദ് ഇബ്രാഹിം സഖാഫി അല്‍ ഹാദി, എബി മൊയ്തു സഅദി ചേരൂര്‍, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബൂബക്കര്‍ ഹാജി ബേവിഞ്ച, ഇത്തിഹാദ് മുഹമ്മദ് ഹാജി, മുഹമ്മദ് ടിപ്പു നഗര്‍, ഹുസൈന്‍ മുട്ടത്തോടി, അമീറലി ചൂരി, അബ്ദുല്‍ ഖാദിര്‍ ഹാജി മാന്യ, സഈദ് സഅദി, സുലൈമാന്‍ സഖാഫി ദേശാംകുളം, ശംസുദ്ദീന്‍ കോളിയാട്, അബ്ദുല്‍ ഖാദിര്‍ ഹാജി ചേരൂര്‍, അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു. സോണ്‍ സെക്രട്ടറി അഹ്‌മദ് സഅദി ചെങ്കള സ്വാഗതവും സഈദ് സഅദി കോട്ടക്കുന്ന് നന്ദിയും പറഞ്ഞു.

Sorry, there was a YouTube error.