കാൽ ലക്ഷത്തോളം രൂപ വിലവരുന്ന കസ്തൂരി പിടികൂടി; വില്‍ക്കാന്‍ ശ്രമിച്ച ഏഴ് പേര്‍ പിടിയില്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കാൽ ലക്ഷത്തോളം രൂപ വിലവരുന്ന കസ്തൂരി പിടികൂടി; വില്‍ക്കാന്‍ ശ്രമിച്ച ഏഴ് പേര്‍ പിടിയില്‍

കോഴിക്കോട്: സംസ്ഥാനത്ത് ഏഴ് പേര്‍ മാനില്‍ നിന്ന് ശേഖരിച്ച കസ്തൂരിയുമായി പിടിയില്‍. വനം വിജിലന്‍സ് വിഭാഗം മൂന്ന് പേരെ കോഴിക്കോട് നിന്നും നാല് പേരെ എറണാകുളം നെടുമ്പാശ്ശേരിയില്‍ നിന്നുമാണ് പിടികൂടിയത്.

പന്തീരാങ്കാവ് സ്വദേശി അബ്ദുള്‍ സലാം, തലശേരി പെരിങ്ങത്തൂര്‍ സ്വദേശി ഹാരിസ്, കോഴിക്കോട് കുരുവട്ടൂര്‍ സ്വദേശി മുസ്തഫ എന്നിവരെയാണ് കോഴിക്കോട് നിന്ന് പിടികൂടിയത്.

നെടുമ്പാശ്ശേരിയില്‍ നിന്ന് പിടികൂടിയത് വിനോദ്, സുല്‍ഫി, ശിവജി, അബൂബക്കര്‍ എന്നിവരെയാണ്. പരിശോധന നടത്തിയത് വനം വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ്.

കോഴിക്കോട് മാവൂര്‍ റോഡ് കോട്ടൂളിയില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്നാണ് പിടികൂടിയത്. പ്രതികള്‍ കസ്തൂരി വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്നും പിടികൂടിയവരില്‍ നിന്നും 20 ലക്ഷത്തോളം രൂപ വിലവരുന്ന കസ്തൂരിയാണ് പിടികൂടിയത്.

0Shares