Categories
ജില്ലയിൽ റെഡ് അലർട്ട്; ജൂൺ 14, 15 തീയതികളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു
Trending News





കാസർഗോഡ്: ജില്ലയിൽ ജൂൺ 14നും 15നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിൻ്റെ ഭാഗമായി, മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ സാധാരണ പ്രകാരം നടക്കുന്നതായും അറിയിക്കുന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ റാണിപുരം ഉൾപ്പെടെ ടൂറിസം കേന്ദ്രങ്ങൾ ജൂൺ 14 ,15 തീയതികളിൽ തുറന്നു പ്രവർത്തിക്കുകയില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണം.
Also Read

Sorry, there was a YouTube error.