Categories
റിയൽ ഹൈപ്പർ മാർക്കറ്റ് ബാക് ടു സ്കൂൾ മേള; വിജയികൾക്ക് സമ്മാനമായി സൈക്കിളുകൾ നൽകി
Trending News





കാഞ്ഞങ്ങാട്: റിയൽ ഹൈപ്പർ മാർക്കറ്റുകളിൽ നടന്ന ബാക് ടു സ്കൂൾ മേളയിലെ വിജയികൾക്ക് സമ്മാനമായി സൈക്കിളുകൾ നൽകി. ചെറുവത്തൂർ, നീലേശ്വരം, ഉദുമ, കാഞ്ഞങ്ങാട് ഷോറൂമുകളിലായിരുന്നു നറുക്കെടുപ്പ്. അനീസ, മെഹർസെയിൻ, ചിന്നു (കാഞ്ഞങ്ങാട് റിയൽ), ബീഗം രേഷ്മ ജഹാൻ, കെ അഭിനവ് (ഉദുമ), ടി. ആതിര, സിദ്ധാർത്ഥ് ബാലകൃഷ്ണൻ, ആരോമൽ ഉദയ് (നീലേശ്വരം), സൂര്യതേജസ്, ഹാദി, പാർവണ (ചെറുവത്തൂർ) എന്നിവരാണ് നറുക്കെടുപ്പിൽ വിജയിച്ചത്. കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.കെ. ആസിഫ് സമ്മാനങ്ങൾ വിതരണം ചെയ്തു. കാഞ്ഞങ്ങാട് മർച്ചന്റ്സ് യൂത്ത് വിങ് പ്രസിഡന്റ് റഫീഖ് കമ്മാടം, റിയൽ ഹൈപ്പർ മാർക്കറ്റ് എം ഡി, സി.പി. ഫൈസൽ, അസ്‌ലം, ശ്രീജേഷ്, ലിനീഷ് എന്നിവർ സംബന്ധിച്ചു. പി.ആർ.ഒ, മൂത്തൽ നാരായണൻ സ്വാഗതം പറഞ്ഞു.
Also Read

Sorry, there was a YouTube error.