എ.പി ഉണ്ണികൃഷ്ണൻ പൊതുസമൂഹത്തിൽ അംഗീകാരമുള്ള നേതാവ്; മാഹിൻ കേളോട്ട്

  • Post category:local news
  • Reading time:1 min read
You are currently viewing എ.പി ഉണ്ണികൃഷ്ണൻ പൊതുസമൂഹത്തിൽ അംഗീകാരമുള്ള നേതാവ്; മാഹിൻ കേളോട്ട്

കാസർകോട്: ദളിത് ലീഗ് നേതാവും മലപ്പുറം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എ.പി ഉണ്ണികൃഷ്ണൻ പൊതു സമൂഹത്തിൽ അംഗീകാരമുള്ള നേതാവാണെന്ന് മുസ്ലിം ലീഗ് കാസർകോട് നിയോജക മണ്ഡലം പ്രസിഡണ്ട് മാഹിൻ കേളോട്ട് പറഞ്ഞു. ദളിത് പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയിലും അദ്ദേഹം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് കൂട്ടിച്ചേർത്തു. ദളിത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എ.പി ഉണ്ണികൃഷ്ണൻ അനുസ്മരണ പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡൻ്റ് രാജു കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൻ സെക്രട്ടറി രമേശൻ മുതലപ്പാറ സ്വാഗതം പറഞ്ഞു.
കലാഭവൻ രാജു, രാഘവേന്ദ്ര, ധർമ്മപാലൻ, അശോകൻ, പ്രഭാകരൻ, രമേശൻ കൊപ്പൽ, ഉമേഷ ഹൊണ്ണ മൂല, ശിവൻ ചേനക്കോട് തുടങ്ങിയവർ പ്രസംഗിച്ചു.

0Shares