Categories
കാസർകോട് നഗരമധ്യത്തിലെ കടയിലുണ്ടായ തീ പിടിത്തം; ലക്ഷങ്ങളുടെ നഷ്ടം; ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സംയോജിത ഇടപെടൽ ഒഴിവായത് വലിയ ദുരന്തം
Trending News





കാസർകോട്: നഗരമധ്യത്തിലെ ഒരു കടയിൽ പുലർച്ചയുണ്ടായ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. കാസറഗോഡ് പഴയ ബസ് സ്റ്റാൻഡിലെ സ്റ്റേറ്റ് ഹോട്ടൽ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഇസ്‌വ പർദ്ദ കടയിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ 5.30 മണിയോടെ കടയിൽ നിന്ന് പുക ഉയരുന്നത് കണ്ടവരാണ് ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചത്. ഉടൻ സ്റ്റേഷൻ ഓഫീസർ ഹർഷയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ അണയിക്കാനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ കട പൂട്ടി കിടക്കുന്നതും തീ ആളിപടരുന്നതും കണക്കിലെടുത്ത് സമീപത്തെക്കും വൻ അഘനിബാധക്കുള്ള സാഹചര്യം വിലയിരുത്തിയ സംഘം കൂടുതൽ ഫയർ യൂണിറ്റിനെ വിളിച്ചുവരുത്തികയും ചെയ്തു. മണിക്കൂറുകളുടെ ശ്രമം ഫലമായി തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. കാഞ്ഞങ്ങാട് നിന്നും ഉപ്പളയിൽ നിന്നും ഓരോ ഫയർ യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സംയോജിത ഇടപെടൽ വലിയ ദുരന്തമാണ് ഒഴിവാക്കിയത്. കത്തിയമർന്ന കടയിൽ ലക്ഷങ്ങളുടെ സ്റ്റോക്ക് ഉണ്ടായിരുന്നതായാണ് വിവരം. പെരുന്നാളും വിവാഹ സീസണും മുന്നിൽ കൊണ്ടാണ് സ്റ്റോക്ക് വധിപ്പിച്ചിരുന്നത്. കട പൂർണ്ണമായും അഗ്നിക്കിരയായി. ചെർക്കള സ്വദേശി നിസാറിൻ്റെയും തളങ്കര സ്വദേശി ബദറുദ്ദീൻ്റെയും ഉടമസ്ഥയിലാണ് ഈ കട. തങ്ങളുടെ ജീവനുപാധി നഷ്ട്ടമായ ദുഃഖത്തിലാണിവർ. തീപിടുത്ത കാരണം വ്യക്തമല്ല. മെയിൻ സ്വിച്ചും ഇൻവെർട്ടറും ഓഫ് ചെയ്തിരുന്നു എന്നാണ് ഇവർ പറയുന്നത്.
Also Read

Sorry, there was a YouTube error.