തൃശ്ശൂർ വെടിക്കെട്ട് നിർമ്മാണ പുരയിലെ സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി; രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് കേന്ദ്രം; പരിക്കേറ്റവർക്ക് 50000 രൂപ; കൂടുതൽ അറിയാം..

  • Post category:news
  • Reading time:1 min read
You are currently viewing തൃശ്ശൂർ വെടിക്കെട്ട് നിർമ്മാണ പുരയിലെ സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി; രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് കേന്ദ്രം; പരിക്കേറ്റവർക്ക് 50000 രൂപ; കൂടുതൽ അറിയാം..

തൃശ്ശൂർ: തൃശ്ശൂർ വെടിക്കെട്ട് നിർമ്മാണ പുരയിലെ സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50000 രൂപ സഹായധനം നൽകുമെന്നും മോദി അറിയിച്ചു.

മോദിയുടെ ട്വിറ്റ് ഇങ്ങനെ: ‘തൃശൂരിലെ പടക്ക നിർമാണശാലയിലുണ്ടായ അപകടത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞ വാർത്തയറിഞ്ഞതിൽ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ’. പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.

മരണം 13 കടന്നു എന്നാണ് വിവരം. ചെവ്വാഴ്ച്ച മൂന്നരയോടെ തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് ദാരുണ അപകടം നടന്നത്. അപകടത്തിൽ 13 പേര്‍ ചികിത്സയിൽ തുടരുകയാണ്. ഒരാള്‍ വെന്‍റിലേറ്ററിലാണുള്ളത്. 5 പേരുടെ നില ഗുരുതരമാണ്. പടക്ക നിർമ്മാണത്തിൽ 40ഓളം പേർ ഉണ്ടായിരുന്നു എന്നാണ് വിവരം.

0Shares